അരപ്പിരിയുള്ളവരകത്ത്

അരപ്പിരിയുള്ളവരകത്ത്

മുഴുപ്പിരിയുള്ളവർ പുറത്ത്

ഇതാണു ജീവിതമിതാണു നമ്മുടെ ഒസ്യത്ത്

കേട്ടില്ലേ നാട്ടിൽ വിശേഷം ഇപ്പോൾ

കിട്ടുന്നല്ലോ നല്ല പട്ട

അട്ടയും പാറ്റയും ബാറ്ററിയും ചേർത്ത്

തൊട്ടാൽ പൊട്ടുന്നൊരു പട്ട

കള്ളനും കുള്ളനും വള്ളോനും പുള്ളോനും

എമ്മെല്ലേമാർക്കും പോലീസുകാർക്കും

കൊപ്ലിച്ചാൽ പൂസാകും പട്ട

തൂങ്കാതെടാ തമ്പീ തൂങ്കാതെ

തൂങ്കുമ്പോൾ പൊണ്ടാട്ടി പോകുമെടാ

മുൻ ഭാരവും കൊണ്ടു പിൻ ഭാരവും കൊണ്ടു

അംബാസമുദ്രത്തിൽ പോകുമെടാ

അവൾ അംബാസമുദ്രത്തിൽ പോകുമെടാ

പോനാലും പോനാലും തിരുമ്പാതെടാ

തിരുമ്പി

വന്താലും വന്താലും നല്ലല്ലെടാ

പോനാൽ പോകട്ടും പോടാ

സിനിമാനടികളുണ്ടെടാ

പട്ടിണി കിടന്നാലും നമുക്ക്

പ്രേമിച്ചു നടക്കാം വാടാ

ഷീലയെ പ്രേമിച്ചു ശാരദ പ്രേമിച്ചു

ജയഭാരതിയെയും പ്രേമിച്ചു

വെണ്ണ പോലുള്ള പൊന്നുണ്ണിമേരിയെ

മണ്ണുണ്ണിയായ ഞാൻ പ്രേമിച്ചു

ശീമയിൽ പോയൊരു കാമുകിപ്പെണ്ണായ

സീമയെ പ്രേമിച്ചു ഞാൻ

സീമയെ പ്രേമിച്ചു

സീമാ എന്റെ സീമാ

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arappiriyullavarakath

Additional Info

അനുബന്ധവർത്തമാനം