കിലുക്കാംപെട്ടി
ആർക്കിടെക്റ്റ് ആയ പ്രകാശ് മേനോൻ സഹപ്രവർത്തകയോടുള്ള പ്രണയം മൂലം അവളുടെ വീട്ടിൽ വേഷം മാറി വേലക്കാരനായി എത്തുമ്പോഴുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങൾ.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
കഥ സംഗ്രഹം
തിരുവനന്തപുരം ആസ്ഥാനമായുള്ള ഒരു കമ്പനിയിലെ ആർക്കിടെക്റ്റ് ആയ പ്രകാശ് മേനോൻ തന്റെ കമ്പനിയുടെ കൊച്ചി ബ്രാഞ്ചിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനായി കൊച്ചിയിലേക്ക് വരുന്നു.കൊച്ചി ബ്രാഞ്ചിലെ അനു പിള്ള എന്ന ആർക്കിടെക്ടിന്റെ സ്ഥാനത്തേക്കാണ് പ്രകാശ് നിയമിക്കപ്പെട്ടത്. അനുവിനെ കൊച്ചി ബ്രാഞ്ചിൽ നിന്നും സ്ഥലം മാറ്റാനായി തീരുമാനിച്ചുവെങ്കിലും കൊച്ചിയിൽ നിന്ന് മാറാൻ അവൾ തയ്യാറായില്ല. കൊച്ചിയിലേക്ക് വന്ന പ്രകാശ് ഓഫീസിലെ സാഹചര്യങ്ങൾ മനസ്സിലാക്കുകയും അനുവുമായി നേരിട്ട് സംസാരിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അനുവിനെ കണ്ട പ്രകാശിന് അവളോട് പ്രണയം തോന്നുന്നു. അനുവിന്റെ കൂടെ താമസിക്കുന്ന ചിക്കു എന്ന എട്ടു വയസുകാരിയായ കുട്ടിയെ നോക്കാൻ ആളെ അന്വേഷിക്കുകയായിരുന്നു അനു എന്നറിഞ്ഞ പ്രകാശ്, വാസുദേവനെന്ന പേരിൽ അനുവിന്റെ വീട്ടിൽ ജോലിക്കായെത്തുന്നു.പ്രകാശിനെ കണ്ടിട്ടില്ലാത്ത അനു വാസുദേവനായി എത്തിയ അയാളെ കുട്ടിയെ നോക്കുന്നതിനായി നിയമിക്കുന്നു.പ്രകാശ് പെൺകുട്ടിയെ പരിപാലിക്കുകയും വീട്ടുജോലികൾ ചെയ്യുകയും പരിചയക്കാരിൽ നിന്നും സമർത്ഥമായി ഒളിക്കുകയും ചെയ്യുന്നു.
Audio & Recording
ചമയം
സംഗീത വിഭാഗം
നൃത്തം
Technical Crew
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
പച്ചക്കറിക്കായത്തട്ടിൽ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എസ് ബാലകൃഷ്ണൻ | ആലാപനം എം ജി ശ്രീകുമാർ |
നം. 2 |
ഗാനം
ജന്മരാഗമാണു നീ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എസ് ബാലകൃഷ്ണൻ | ആലാപനം എം ജി ശ്രീകുമാർ, കെ എസ് ചിത്ര |
നം. 3 |
ഗാനം
കിക്കിളിക്കുടുക്ക പെണ്ണുങ്ങളേ |
ഗാനരചയിതാവു് ബിച്ചു തിരുമല | സംഗീതം എസ് ബാലകൃഷ്ണൻ | ആലാപനം എം ജി ശ്രീകുമാർ |