ജന്മരാഗമാണു നീ

ജന്മരാഗമാണു നീ നിന്‍
ജന്യരാഗമാണു ഞാന്‍
ഏഴു പൂസ്വരങ്ങളായ്
വീണയില്‍ വിരിഞ്ഞെങ്കിലും
തേടുന്നു ദേവീ വിരലുകളിഴകളില്‍
രാജഗീതഗായകാ നിന്‍
ഗാനവീണയായി ഞാന്‍
നിന്‍ വിരല്‍ തലോടുവാന്‍
മണ്‍‌വിപഞ്ചി തേങ്ങുന്നിതാ
എന്‍ പൂഞരമ്പില്‍ സരിഗമ ധമരിനി
ജന്മരാഗമാണു നീ നിന്‍
ജന്യരാഗമാണു ഞാന്‍

താരം കണ്ണിതുന്നുമാ
പാല്‍നിലാവിന്‍‍ ശയ്യയില്‍
നാണം പൊന്നുപൂശുമീ
ചെങ്കവിള്‍ത്തടങ്ങളില്‍
ശീതളാധരോഷ്ഠമായ്
നെയ്തലാമ്പല്‍ പൂത്തുവോ
ചുരുളിളം നീലവേണിതന്‍ കോലങ്ങളാണോ
പറയുക പ്രിയസഖി
രാജഗീതഗായകാ നിന്‍ ഗാനവീണയായി ഞാൻ

ഏതോ സ്വപ്നജാലകം
കണ്ണില്‍‍ നീ മറന്നുവോ
ചാരെ വന്നു നിന്നതിന്‍
പാളി നീ തുറന്നുവോ
രണ്ടു പൊന്‍‌ചിരാതുകള്‍ എന്തിനുള്ളില്‍ നീട്ടി നീ
ശലഭമായ് പാറിവന്നതില്‍ വീഴാത്തതെന്തേ പറയുക മദനജ
(ജന്മരാഗം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janmaragamanu nee