കിക്കിളിക്കുടുക്ക പെണ്ണുങ്ങളേ

കിക്കിളിക്കുടുക്ക പെണ്ണുങ്ങളേ
ചെപ്പടിക്കാരത്തി ചെല്ലങ്ങളേ
ഇത്തിരി കുത്തരി പുത്തരി ചോറ്റില്
കല്ലിടാൻ നോക്കരുതേ
ആളുകേറാ മല കേറുന്നൊരീ
ആനറാഞ്ചൻ കിളി പഞ്ചാരയെ
മേടു കാട്ടി ജാട കാട്ടി
അത്തോ പൊത്തോ പൊത്തി
താഴത്തു തള്ളരുതേ
(കിക്കിളിക്കുടുക്ക...)

ആശ പാതി ഈശൻ പാതി
അവസരമേറെ പക്ഷേ
അനുഭവം വേറെ
അരങ്ങും മാറി അടവും മാറി
അങ്കമാടല്ലേ ചുമ്മാ ചങ്കു വാടല്ലേ
(ആശ പാതി...)
തലവര നന്നായാൽ
തല പിന്നെന്തിനെടാ
ചക്കിനു വെച്ച വെടി
കൊക്കിനു കൊള്ളുമെടാ
ഒച്ചിഴയിൽ അക്ഷരമായ്
ഒത്തുവരാം ഒരു സമയം
അവനവനതിനതിനവസരമറിയണം
ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട
(കിക്കിളിക്കുടുക്ക...)

ഗോപകന്യാ സ്ത്രീകളെല്ലാം
സഖികളായില്ലേ കണ്ണൻ
പരംപൊരുളല്ലേ
കടമ്പിലേറി കടമ്പ ചാടി
കടന്നു മായാവി
പെണ്ണിൻ മനസ്സിലാറാടി
(ഗോപകന്യാ...)
ഉടയവനതു ചെയ്താൽ
അടിയനുമതു ചെയ്യാം
പോയാലോ...അയ്യോ
വല മാത്രം
വന്നാലോ കിളിയാട്ടം
ഒരു ദിനമെവനുമുണ്ട-
വസരമിനിയുമുണ്ടന്നേരം
നന്നേരം കല്യാണമേളം
(കിക്കിളിക്കുടുക്ക...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kikkilikkudukka pennungale