സുചിത്ര കൃഷ്ണമൂർത്തി
Suchitra Krishnamoorthi
ഷാജി കൈലാസിന്റെ "കിലുക്കാം പെട്ടി" എന്ന സിനിമയിൽ ജയറാമിന്റെ നായികയായി മലയാള സിനിമയിലേക്ക് വന്ന സുചിത്ര അറിയപ്പെടുന്ന ഗായികയും ചിത്രകാരിയും എഴുത്തുകാരിയുമാണ്. ഇപ്പോൾ അഭിനയരംഗത്തു നിന്നും വിട്ടു നിൽക്കുന്ന ഇവർ കൂടുതലും ബോളിവുഡ് ചിത്രങ്ങളിൽ ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പ്രശസ്ത സംവിധായകൻ ശേഖർ കപൂറിന്റെ പത്നി ആയിരുന്ന സുചിത്രയ്ക്ക് ഒരു മകളുണ്ട്, കാവേരി കപൂർ.