ശ്യാമിലി

Baby Syamili

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1987- ജൂലൈ 10-ന് ചെന്നൈയിൽ ജനിച്ചു. ശ്യാമിലിയുടെ അച്ഛൻ ബാബു, അമ്മ ആലീസ്.  പ്രശസ്ത നടി ശാലിനി സഹോദരിയാണ്. സഹോദരൻ റിച്ചാർഡും അഭിനേതവാണ്. ശ്യാമിലിയുടെ കുടുംബം തൃശ്ശൂർ സ്വദേശികളായിരുന്നു. ശ്യാമിലിയുടെ ചേച്ചി ബേബി ശാലിനി സിനിമയിൽ പ്രശസ്തയായപ്പോൾ അവർ അച്ഛനും അമ്മയും മക്കളും മദ്രാസിലേയ്ക്ക് താമസം മാറ്റുകയായിരുന്നു.

ശ്യാമിലി തന്റെ രാണ്ടാം വയസ്സിലാണ് മൂവിക്യാമറയുടെ മുന്നിലെത്തുന്നത്. 1989-ൽ വിജയകാന്ത് നായകനായ രാജനദി എന്ന ചിത്രത്തിൽ ബാലനടിയായി അഭിനയിച്ചു കൊണ്ടായിരുന്നു തുടക്കം. ആ വർഷം തന്നെ മഗഡു എന്ന തെലുങ്കു സിനിമയിലും അഭിനയിച്ചു. 1990-ൽ മണിരത്നം സംവിധാനം ചെയ്ത തമിഴ് സിനിമയായ അഞ്ജലി എന്ന ചിത്രത്തിലും, കമൽ സംവിധാനം ചെയ്ത മലയാള ചിത്രമായ മാളുട്ടി എന്ന സിനിമയിലും ശാലിനി അഭിനയിച്ചു. അഞ്ജലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായിട്ടാണ് ശ്യാമിലി അഭിനയിച്ചത്. വളരെ അധികം പ്രേക്ഷക പ്രീതിനേടിയ ശാലിനിയുടെ അഭിനയം മികച്ച ബാലനടിക്കുള്ള ദേശീയ അവാർഡുകൂടി കരസ്ഥമാക്കി. മാളുട്ടിയിൽ കുഴൽക്കിണറിനകത്ത് അകപ്പെടുന്ന കൊച്ചുകുട്ടിയായിട്ടാണ് ശ്യാമിലി അഭിനയിച്ചത്. നിരുപക പ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ശ്യാമിലിയുടെ അഭിനയം മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് അർഹമായി. മലയാളം,തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി ഭാഷകളിലായി നാൽപ്പതിലധികം ചിത്രങ്ങളിൽ ശ്യാമിലി ബാല താരമായി അഭിനയിച്ചു.  

2009-ൽ ഒയ് എന്ന തെലുങ്കു ചിത്രത്തിലാണ് ശ്യാമിലി ആദ്യമായി നായികയായി അഭിനയിയ്ക്കുന്നത്. 2015-ൽ മലയാളത്തിൽ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിൽ കുഞ്ചാക്കോബോബന്റെ നായികയായി അഭിനയിച്ചു.  തമിഴ് ചിത്രമായ വീര ശിവാജി യിലും ശ്യാമിലി നായികയായിട്ടുണ്ട്.