സറീന വഹാബ്

Zarina Wahab

ഇന്ത്യൻ ചലച്ചിത്ര താരം. 1959 ജൂലൈയിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് ജനിച്ചു. പൂനെ  Film and Television Institute of India (FTII)-യിൽ നിന്നും അഭിനയം പഠിച്ചു. മോഡലിംഗിലൂടെയാണ് സറീന വഹാബ് സിനിമയിലെത്തുന്നത്. 1974-ൽ Ishq Ishq Ishq എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് സറീന തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. തുടർന്ന്  Anokha, Chitchor, Gharonda... എന്നിങ്ങനെ നിരവധി ഹിന്ദി സിനിമകളിൽ അവർ അഭിനയിച്ചു. 

1977-ലാണ് തമിഴ് സിനിമയിൽ സറീന വഹാബ് അഭിനയിയ്ക്കുന്നത്. Navarathinam ആയിരുന്നു ആദ്യ തമിഴ് ചിത്രം. 1978-ൽ എൻ ശങ്കരൻ നായർ സംവിധാനം ചെയ്ത മദനോത്സവം എന്ന ചിത്രത്തിൽ കമലഹാസന്റെ നായികയായാണ് സറീന വഹാബ് മലയാളത്തിലെത്തുന്നത്. മലയാളത്തിലെ മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായ മദനോത്സവം വലിയ വിജയം നേടുകയും ചെയ്തു. ഇരുപത്തിയഞ്ചോളം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ ചാമരം, പാളങ്ങൾ, ആദാമിന്റെ മകൻ അബു എന്നിവ നീരുപക പ്രശംസ നേടിയവയായിരുന്നു. മലയാളം,ഹിന്ദി,തമിഴ്,കന്നഡ ഭാഷകളിലായി എൺപതോളം സിനിമകളിൽ സറീന വഹാബ് അഭിനയിച്ചിട്ടുണ്ട്.

സിനിമാ താരം ആദിത്യ പഞ്ചോലിയെയാണ് സറീന വിവാഹം ചെയ്തത്. രണ്ട് മക്കളാണ് അവർക്കുള്ളത്. സന, സൂരജ്.