സവിധം
ഒരു സംഗീതസംവിധായകൻ്റെ ഭാര്യയെത്തേടി അവരുടെ രഹസ്യപുത്രി എത്തുന്നതാണ് കഥാസന്ദർഭം.
Actors & Characters
Actors | Character |
---|
Actors | Character |
---|---|
റാംജി | |
സുധ തമ്പുരാട്ടി | |
റീന | |
നീലിമ | |
ബാലകൃഷ്ണൻ (ചെറുവത്താണി) | |
ശിവദാസ മേനോൻ | |
ശ്രീനിവാസൻ | |
പ്രൊഡ്യൂസർ ലോനപ്പൻ | |
ടെസ്സി | |
സുധയുടെ അച്ഛൻ | |
Main Crew
Awards, Recognition, Reference, Resources
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ശാന്തി കൃഷ്ണ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച രണ്ടാമത്തെ നടി | 1 992 |
കെ എസ് ചിത്ര | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഗായിക | 1 992 |
കഥ സംഗ്രഹം
സുപ്രസിദ്ധസംഗീതസംവിധായകനായ, രാംജി എന്ന രാമവർമ്മ പുതിയ സിനിമയ്ക്കുള്ള പാട്ട് ചിട്ടപ്പെടുത്തുന്ന തിരക്കിലാണ്. ഗാനരചയിതാവായ ശ്രീനിവാസനാണ് പാട്ടുകൾ എഴുതുന്നത്. ഭാര്യ സുധയും മകൾ നീലിമയും ചെറിയമ്മയും അടങ്ങിയ കുടുംബമാണ് രാംജിയുടെ ശക്തിയും ദൗർബല്യവും. മകൾ നീലിമയ്ക്ക് സ്പോർട്ട്സിലാണ് താത്പര്യം; ധാരാളം സമ്മാനങ്ങളും കിട്ടാറുണ്ട്.
സന്തുഷ്ടമായി പോകുന്ന ആ കുടുംബത്തിലേക്ക്, സുധയെക്കാണാൻ, മഠത്തിലെ ടെസ്സി എന്ന സിസ്റ്ററുടെ ഒരു കത്തുമായി ഭരണങ്ങാനത്തു നിന്ന് റീന എന്നൊരു പെൺകുട്ടിയെത്തുന്നു. താൻ പണ്ട് മഠത്തിലേല്പിച്ച കുഞ്ഞാണ്, തൻ്റെ മകളാണ് മുന്നിൽ നില്ക്കുന്നതെന്നറിയുന്ന സുധ ആഹ്ലാദാതിരേകത്താൽ വിതുമ്പിപ്പോവുന്നു.അതേസമയം, ഭർത്താവും കുടുംബവും അറിയാതെ ഇത്രയും കാലം മറച്ചുവച്ചതെല്ലാം പുറത്തു വരുമോ എന്ന ഭയം അവരെ നീറ്റുന്നു.
തൻ്റെ കൂട്ടുകാരിയുടെ സഹോദരിയുടെ മകളായിട്ടാണ് വീട്ടിലെല്ലാവർക്കും റീനയെ സുധ പരിചയപ്പെടുത്തുന്നത്. പുതിയൊരു കൂട്ടുകാരിയെ കിട്ടിയതിൽ നീലിമയ്ക്കും സന്തോഷമാകുന്നു. റീനയെ മഠത്തിലേല്പിക്കാനുണ്ടായ സാഹചര്യം സുധ അവളോടു പറയുന്നു. പതിനെട്ടു വർഷങ്ങൾക്കു മുൻപ് സേതു എന്ന തൻ്റെ മുറച്ചെറുക്കനുമായി സുധയുടെ വിവാഹം ഉറപ്പിച്ചിരുന്നു. അപ്രതീക്ഷിതമായി ഒരു വാഹനാപകടത്തിൽ സേതു മരിക്കുമ്പോൾ സുധ ഗർഭിണിയായിരുന്നു. കുടുംബത്തിൻ്റെ മാനം കാക്കാനായി, സുധ പ്രസവിച്ച കുഞ്ഞിനെ, അവളും പിതാവും ചേർന്ന് പഴയ കൂട്ടുകാരിയായ സിസ്റ്റർ ടെസ്സിയുടെ മഠത്തിലേല്പിക്കുന്നു.
റീന രാംജിയുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാവുന്നു. രാംജി ശ്രീനിവാസുമായി ചേർന്ന് പാട്ടു ചിട്ടപ്പെടുത്തുന്നതു ശ്രദ്ധിക്കുന്ന റീന, പിന്നീട്, രാത്രിയിൽ ആ പാട്ടിൻ്റെ വരികൾ മൂളുന്നത് റാംജി കേൾക്കുന്നു. സംഗീതത്തിലുള്ള റീനയുടെ നൈസർഗിക പ്രതിഭ തിരിച്ചറിയുന്ന റാംജി അവളെ ആ പാട്ടിലൂടെ, മീര എന്ന പുതിയ പേരിൽ, പിന്നണിഗായികയാക്കുന്നു. വളരെച്ചുരുങ്ങിയ സമയം കൊണ്ട് റീന അറിയപ്പെടുന്ന ഗായികയാവുന്നു. മകളുടെ സൗഭാഗ്യങ്ങളിലും നേട്ടങ്ങളിലും ഉള്ളാലെ സന്തുഷ്ടയാകുമ്പോഴും രഹസ്യങ്ങൾ പുറത്താകുമോ എന്ന ഭയം സുധയെ പിന്തുടരുന്നുണ്ട്.
അതേ സമയം, റീനയ്ക്ക് വീട്ടിൽ കിട്ടുന്ന പരിഗണനയും എല്ലാവരും, കാമുകനായ ശിവദാസനുൾപ്പെടെ, തന്നെ അവഗണിക്കുന്നു എന്ന തോന്നലും നീലിമയെ അസ്വസ്ഥയാക്കുന്നു. റീനയ്ക്ക്, അവളുടെ ആദ്യഗാനത്തിനു തന്നെ, മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് കിട്ടുന്നു. ആ വാർത്തയെത്തുന്ന ദിവസം നീലിമയുടെ ജന്മദിനമായിരുന്നു. പൂച്ചെണ്ടുമായി ശിവദാസൻ വരുന്നതു കാണുന്ന നീലിമ ആഹ്ലാദത്തോടെ ഓടി വരുന്നു. പക്ഷേ, പൂച്ചെണ്ടു കൊടുത്ത് റീനയെ അഭിനന്ദിക്കുന്ന ശിവദാസനെക്കാണുന്ന അവൾ ആകെത്തകർന്നു പോകുന്നു. ശിവദാസൻ അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ആശ്വസിപ്പിക്കുന്നു.
ഒരു ദിവസം, പുറത്തേക്ക് പോവാനിറങ്ങുന്ന നീലിമ ആലിംഗനബദ്ധരായി നില്ക്കുന്ന റീനയേയും സുധയേയും കാണുന്നു. തന്നെ ഒരിക്കൽ പോലും ഇതുപോലെ അമ്മ ചേർത്തു പിടിക്കാറില്ലല്ലോ എന്നോർത്ത്, തൻ്റെ നേട്ടങ്ങളിൽ അമ്മ ഇതുപോലെ ആഹ്ലാദിക്കാറോ തന്നെ അഭിനന്ദിക്കാറോ ഇല്ലെന്നോർത്ത് അവൾ വീണ്ടും അസ്വസ്ഥയാകുന്നു. റീനയും സുധയും പുറത്തേക്കു പോവുന്നത് അവൾ കാണുന്നു. തന്നെ അവഗണിക്കുന്നതിൻ്റെ പേരിൽ നീലിമ അച്ഛനുമായി കലമ്പുന്നു. അയാൾ അതു കാര്യമാക്കുന്നില്ല. മുറിയിലേക്ക് മടങ്ങുന്ന നീലിമ യാദൃച്ഛികമായി റീനയുടെ മുറിയിലെ കുരിശുമാലയും പ്രാർത്ഥനാപുസ്തകവും കാണുന്നു. സംശയം തോന്നിയ അവൾ റീനയുടെ പെട്ടിയിൽ നിന്ന്, ടെസ്സി അയച്ച കത്തുകൾ കണ്ടെടുക്കുന്നു.
Audio & Recording
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
സംഗീത വിഭാഗം
Production & Controlling Units
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മൗനസരോവരമാകെയുണർന്നു -Fകാപി |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര |
നം. 2 |
ഗാനം
ബ്രഹ്മകമലം ശ്രീലകമാക്കിയരസികരഞ്ജിനി |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ജോൺസൺ | ആലാപനം കെ ജെ യേശുദാസ് |
നം. 3 |
ഗാനം
പൂന്തെന്നലേ മണിപ്പീലി തരൂ |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ജോൺസൺ | ആലാപനം കെ എസ് ചിത്ര |
നം. 4 |
ഗാനം
തൂവാനം ഒരു പാലാഴിമോഹനം |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ജോൺസൺ | ആലാപനം എം ജി ശ്രീകുമാർ, സുജാത മോഹൻ |
നം. 5 |
ഗാനം
മൗനസരോവരമാകെ - ബിറ്റ്കാപി |
ഗാനരചയിതാവു് കൈതപ്രം | സംഗീതം ജോൺസൺ | ആലാപനം കെ ജെ യേശുദാസ് |