മൗനസരോവരമാകെ - ബിറ്റ്

കാതരമാം മൃദുപല്ലവിയെങ്ങോ 
സാന്ത്വനഭാവം ചൊരിയുമ്പോൾ 
ദ്വാപര മധുര സ്മൃതികളിലാരോ 
മുരളികയൂതുമ്പോ‍ൾ 
അകതാരിൽ അമൃതലയമലിയുമ്പോൾ 
ആത്മാലാപം നുകരാൻ അണയുമോ 
സുകൃതയാം ജനനീ.. 

മൗനസരോവരമാകെയുണർന്നു
സ്നേഹമനോരഥവേഗമുയർന്നു
കനകാംഗുലിയാൽ തംബുരു മീട്ടും
സുരസുന്ദരിയാം യാമിനിപോലും
പാടുകയായ് മധുഗാനം.. 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mounadarivaramake - Bit

Additional Info

Year: 
1992

അനുബന്ധവർത്തമാനം