ബ്രഹ്മകമലം ശ്രീലകമാക്കിയ
ആ..ആ.ആ..ആ.ആ
ബ്രഹ്മകമലം ശ്രീലകമാക്കിയ
നാദബ്രഹ്മ സുധാമയീ (2)
വീണാധരീ ശാദോദരീ
പാഹിമാം പാഹിമാം പരി പാഹിമാം (ബ്രഹ്മ...)
ദേവീമാഹാത്മ്യ ലഹരിയിലെൻ മനം
സർഗസാഗരമാകേണം (2)
നൈവേദ്യമന്ത്രാങ്കുരങ്ങളിൽ
അമ്മേ അന്നപൂർണ്ണാമൃതമരുളേണം
ആത്മപൂജാ മുദ്രകളിൽ ദേവീ
ഭാവ തരംഗമുയർത്തേണം (ബ്രഹ്മ...)
ജന്മ ജന്മാന്തര പാപശിലകൾ
പുണ്യസോപാനമായ് മാറേണം (2)
പുണ്യാഹ ജലബിന്ദുവിൽ ദേവീ
കാരുണ്യ വാരിധിയുണരേണം
നിത്യവുമെൻ ചേതനയിൽ
കരുണാ മലയമാരുതനൊഴുകേണം (ബ്രഹ്മ...)
------------------------------------------------------------------------------
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Brahma kamalam
Additional Info
ഗാനശാഖ: