പൂന്തെന്നലേ മണിപ്പീലി തരൂ

ആ..ആ‍....ആ.
ഗ മ നി ധ നി സാ ധ നി ധ പ
ആ...ആ..ആ.ആ
പൂന്തെന്നലേ മണിപ്പീലി തരൂ
പൊൻ മുകിലേ മാരിത്തൂവൽ തരൂ (2)
ദൂരേ കൊഞ്ചിച്ചിരിക്കുന്നതെന്തേ
പോരൂ തുള്ളിത്തുളുമ്പുന്നു ഹൃദയം
മാനത്തെ പൂമേട്ടിലെ വേളി പൊന്മണിമുത്തു തരൂ
മാനത്തെ പൂമേട്ടിലെ വേളി പൊന്മണിമുത്തു തരൂ (പൂന്തെന്നലേ...

പൊൻ മയൂര വർണ്ണമാർന്ന മോഹങ്ങളേ മൃദു മോഹങ്ങളേ (2)
വാസന്തം വിടരും നിനവുകളും
കായാമ്പൂ വിരിയും കാമനയും
പൊന്നിൽ കുളിക്കുന്ന വൃശ്ചികരാത്രിയിൽ
മഞ്ഞിതളേകാൻ വരൂ
മാനസവീണയിതിൽ മധുമോഹനമായുണരൂ
നീലക്കടമ്പുകളിൽ കിളി ചിന്തുകളായ് മൊഴിയൂ (പൂന്തെന്നലേ...)

താരഹാരമേന്തി വന്ന പൂന്തിങ്കളേ കണി പൂന്തിങ്കളേ (2)
താഴമ്പൂ വിടരും  താഴ്വരയിൽ
മെല്ലെ വരൂ കവിതകളാർന്നു വരൂ
ഓളം കിലുങ്ങുന്ന പാല്‍പ്പുഴയോരത്ത്  കോരിത്തരിക്കാൻ വരൂ
നീലാമ്പൽ പൂക്കവിളിൽ വെള്ളിപൂമുഖമേന്തി വരൂ
നീലാഞ്ചിക്കൊമ്പുകളിൽ
നിലാപ്പാൽമണിതൂകി വരൂ (പൂന്തെന്നലേ...

----------------------------------------------------------------------------------------

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Poonthennale Manippeeli Tharoo

Additional Info

അനുബന്ധവർത്തമാനം