കമലാ കാമേഷ്

Kamala Kamesh

നാടകങ്ങളില്‍ അഭിനേത്രിയായി കലാജീവിതം ആരംഭിച്ച കമലാ കാമേഷ് പഠന കാലത്ത് തമിഴ്നാട്ടിലെ ചെങ്കല്‍പേട്ട ഡിസ്ട്രിക്റ്റ് ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ പട്ടം നേടിയിട്ടുണ്ട്. തമിഴ് സംവിധായകനും നടനുമായ വിശുവിന്റെ നാടകങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. വിശുവിന്റെ ട്രൂപ്പിലെ സംഗീതസംവിധായകനായിരുന്ന കാമേഷിനെ വിവാഹം കഴിച്ചു. ചെറിയ പ്രായത്തില്‍ തന്നെ ശരീരപ്രകൃതം കാരണം ദൈന്യത നിറഞ്ഞ അമ്മ വേഷങ്ങളില്‍ തളച്ചിടപ്പെട്ടു. കാഴ്ചശക്തി നഷ്ടപ്പെടാന്‍ തുടങ്ങിയതോടെ അഭിനയ രംഗത്ത് നിന്നും പിന്‍വാങ്ങി. അടുത്തിടെ ചില തമിഴ് ചിത്രങ്ങളില്‍ വീണ്ടും അഭിനയിച്ചു. ടി വി അവതാരകയും നടിയും നടന്‍ റിയാസ് ഖാന്റെ ഭാര്യയുമായ ഉമ ഇവരുടെ മകളാണ്.

അവലംബം: മുകേഷ്