ന്യൂ ഇയർ
ക്രൂരനും കൗശലക്കാരനുമായ ഒരു യുവാവ് സമ്പന്നയായ ഒരു യുവതിയെ ചതിയിലൂടെ വിവാഹം കഴിക്കുന്നു. സമ്പത്ത് അപഹരിക്കാൻ ഭാര്യയെ കൊലപ്പെടുത്താനുള്ള അയാളുടെ നീക്കം അപ്രതീക്ഷിത സംഭവങ്ങൾക്ക് വഴിമാറുന്നു.
Actors & Characters
Actors | Character |
---|---|
ലെഫ്റ്റനന്റ് അജിത് കുമാർ | |
വിനോദ് മേനോൻ | |
റോബർട്ട് | |
രേഖ | |
പപ്പൻ | |
ഡെയ്സി | |
ധീര രാഘവൻ | |
സിദ്ദിക്ക് | |
അഡ്വക്കേറ്റ് മാത്യു ഫിലിപ്പ് | |
Main Crew
കഥ സംഗ്രഹം
ഊട്ടിയിലെ കൃഷ്ണഗിരി എസ്റ്റേറ്റ് ഉടമയും അതിസമ്പന്നനുമായ മേനോൻ്റെ മകളായ രേഖ തന്റെ അമ്മായിയുടെ മകനായ അജിത്തുമായി പ്രണയത്തിലാണ്. അവർ തമ്മിലുള്ള വിവാഹം ഇരു കുടുംബങ്ങളും തീരുമാനിച്ചതുമാണ്.
അജിത്തിന് ആർമിയിൽ നിയമനം ലഭിക്കുന്നു. എന്നാൽ, അജിത്ത് നാടുവിട്ട് സൈന്യത്തിൽ ചേരുന്നതിനോട് മേനോന് കടുത്ത എതിർപ്പാണ്; അജിത്താകട്ടെ സൈന്യത്തിൽ ചേരാനുള്ള തൻ്റെ തീരുമാനത്തിൽ ഉറച്ചു നില്ക്കുന്നു. അതിനെത്തുടർന്ന് മേനോൻ അജിത്തുമായി പിണങ്ങുന്നു. അതു കാര്യമാക്കാതെ അജിത്ത് ട്രെയ്നിംഗ് ക്യാമ്പിലേക്ക് പുറപ്പെടുന്നു. താമസിയാതെ വിനോദ് മേനോൻ എന്ന ധനികയുവാവ് രേഖയെ വിവാഹം കഴിക്കുന്നു. അതിനു ശേഷം ഏതാനും മാസങ്ങൾക്കു ശേഷം, ഔദ്യോഗിക ആവശ്യം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന വഴിയിൽ, മേനോനെ കാർ ഡ്രൈവർ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുന്നു.
ട്രെയ്നിംഗ് കഴിഞ്ഞ് നാട്ടിലെത്തിയ അജിത്ത് വിനോദിനെയും രേഖയേയും സന്ദർശിക്കുന്നു. മേനോൻ്റെ മരണശേഷം, ജനറൽ മാനേജർ എന്ന നിലയിൽ, വിനോദാണ് എസ്റ്റേറ്റിൻ്റെ കാര്യങ്ങൾ നോക്കി നടത്തുന്നത്. പക്ഷേ, എസ്റ്റേറ്റിൻ്റെ മാനേജിംഗ് ഡയറക്ടർ രേഖ തന്നെയാണ്. എന്നാൽ രേഖ ഓഫീസിൽ പോകാതെ, വിനോദ് പറയുന്നതനുസരിച്ച്, രേഖകളിലും ചെക്കുകളിലും ഒപ്പിട്ട് കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. വിനോദാകട്ടെ പണം ധൂർത്തടിച്ച് ആഡംബര ജീവിതം നയിക്കുന്നു. മോഡലും നർത്തകിയുമായ ഡെയ്സിയുമായി അയാൾ രഹസ്യസമാഗമം നടത്തുന്നുമുണ്ട്.
അജിത്തിൻ്റെയും മറ്റും നിർബന്ധത്തിനു വഴങ്ങി രേഖ ഓഫീസിൽ പോകാൻ തുടങ്ങുന്നു. അപ്പോഴാണ് വിനോദ് നടത്തുന്ന പണത്തിൻ്റെ തിരിമറിയും ധൂർത്തും അവൾ മനസ്സിലാക്കുന്നത്. തുടർന്ന് വിനോദ് പണം കൈകാര്യം ചെയ്യുന്നതിൽ രേഖ നിയന്ത്രണം കൊണ്ടുവരുന്നു.പ്രകോപിതനായ വിനോദ് രേഖയെ അടിക്കുന്നു. വീഴാൻ പോകുമ്പോൾ മേശയിൽ തട്ടി അവളുടെ നെറ്റി മുറിയുന്നു രേഖയുടെ മുറിവ് കാണാനിടയായ അജിത്ത് കാര്യങ്ങൾ തിരക്കുന്നു. രേഖ, തൻ്റെ വിവാഹശേഷം നടന്ന കാര്യങ്ങൾ അജിത്തിനോട് പറയുന്നു.
വിനോദ് മേനോൻ എന്ന ധനിക യുവാവിനെ യാദൃച്ഛികമായി മേനോൻ പരിചയപ്പെട്ടതായിരുന്നു. അയാളുമായി പലപ്പോഴും ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യുന്ന മേനോൻ അയാളുടെ സാമർത്ഥ്യത്തിലും വാക്ചാതുരിയിലും സൗമ്യമായ പെരുമാറ്റത്തിലും ആകൃഷ്ടനാകുന്നു. തുടർന്നാണ് രേഖയെ, അവളുടെ എതിർപ്പ് വകവയ്ക്കാതെ, മേനോൻ വിനോദിന് വിവാഹം ചെയ്തു കൊടുത്തത്. എന്നാൽ, വിവാഹശേഷം, ഡെയ്സിയുമായുള്ള വിനോദിൻ്റെ വഴിവിട്ട ബന്ധം മനസ്സിലാക്കുന്ന മേനോൻ തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കി പരിതപിക്കുന്നു. അയാൾ വിനോദിനെ താക്കീത് ചെയ്യുന്നു.
രേഖ പറഞ്ഞതു കേട്ട അജിത്തിന് അവളോട് സഹതാപം തോന്നുന്നു. ക്രമേണ അയാളുടെ മനസ്സിൽ പഴയ പ്രണയം വീണ്ടും തളിർക്കുന്നു. അതേ സമയം, രേഖയെ പിണക്കിയാൽ തനിക്ക് നഷ്ടമേ ഉണ്ടാകൂ എന്ന് വിനോദിന് തിരിച്ചറിവുണ്ടാവുന്നു. അജിത്തിന് രേഖയോടുള്ള അടുപ്പം അയാളെ അസ്വസ്ഥനാക്കുകയും ചെയ്യുന്നു. സൂത്രശാലിയായ അയാൾ, രേഖയോട് മാപ്പു പറഞ്ഞ് അനുനയിപ്പിക്കുന്നു; അവളോട് സ്നേഹവും കരുതലും ഉള്ളതായി അഭിനയിക്കുന്നു.
ഇതിനിടയിൽ, താൻ ഇപ്പോഴും രേഖയെ സ്നേഹിക്കുന്നുണ്ട് എന്നു പറഞ്ഞ് അജിത്ത് അവൾക്ക് കത്തയയ്ക്കുന്നു. അവൾ കത്ത് വിനോദ് കാണാതെ തൻ്റെ ബാഗിൽ ഒളിപ്പിച്ചെങ്കിലും, അവളറിയാതെ അയാൾ അതെടുത്തു വായി ക്കുന്നു. ഷോപ്പിംഗിനു പോയ കടയിൽ വച്ച് രേഖയുടെ ബാഗ് നഷ്ടപ്പെടുന്നു. പിറ്റേന്ന് കടയിൽ നിന്ന് ബാഗ് കിട്ടുമ്പോൾ അതിൽ അജിത്തിൻ്റെ കത്തില്ലായിരുന്നു; പകരം, അമ്പതിനായിരം രൂപ നല്കിയാൽ കത്ത് തിരികെത്തരാം എന്നെഴുതിയ കത്താണ് അതിലുണ്ടായിരുന്നത്. അടുത്ത ദിവസം ലേക്ക് വ്യൂ ഹോട്ടലിലെ ലിഫ്റ്റിൽ പണമടങ്ങിയ പെട്ടി വയ്ക്കണം എന്നും കത്തിൽ എഴുതിയിരുന്നു,
വിവാഹവാർഷിക ദിനമായ പിറ്റേന്ന് വിനോദ് രേഖയേയും കൂട്ടി ഹോട്ടൽ ലേക്ക് വ്യൂവിൽ എത്തുന്നു. ഒപ്പം അജിത്തും ഉണ്ട്. ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക്, ടോയ്ലറ്റിൽ പോകുന്നു എന്നു പറഞ്ഞ്, പുറത്തേക്ക് പോകുന്ന രേഖ, കാറിൽ നിന്ന് പണമടങ്ങിയ പെട്ടിയെടുത്ത് ലിഫ്റ്റിൽ വയ്ക്കുന്നു. മുകളിലെത്തിയ ലിഫ്റ്റിൽ നിന്ന് പെട്ടിയെടുക്കുന്നത് വിനോദാണ്. തിരികെ താഴെയെത്തിയ ലിഫ്റ്റിൽ രേഖ കാണുന്നത് 'ലെറ്റ് അസ് സീ' എന്നഴുതിയ ഒരു കുറിപ്പ് മാത്രമാണ്.
കത്തിൻ്റെ രഹസ്യം മറയ്ക്കാൻ രേഖ പണം നല്കിയത് വിനോദിനെ കൂടുതൽ സംശയാലുവും പ്രകോപിതനും ആക്കുന്നു. അവളെക്കൊല്ലാൻ തീരുമാനിക്കുന്ന അയാൾ റോബർട്ട് എന്ന വാടകക്കൊലയാളിയെ കാണുന്നു. പണ്ട് വിനോദിൻ്റെ നിർദ്ദേശപ്രകാരം മേനോനെ വകവരുത്തിയത് റോബർട്ടായിരുന്നു.
വീണ്ടും ഒരു കൊല നടത്താൻ തയ്യാറല്ലെന്നു പറയുന്ന റോബർട്ടിനെ, അയാൾ പണ്ട് മേനോനെ കൊല്ലുന്നതിൻ്റെ ഫോട്ടോകൾ കാണിച്ച് വിനോദ് ഭീഷണിപ്പെടുത്തുന്നു. തുടർന്ന്, ഗത്യന്തരമില്ലാതെ, അയാൾ രേഖയെ കൊല്ലാമെന്നു സമ്മതിക്കുന്നു. ന്യൂ ഇയർ ആഘോഷിക്കാൻ അജിത്തിനെയും കൂട്ടി വിനോദ് പോകുന്ന രാത്രിയിൽ വീട്ടിലെത്തി രേഖയെ കൊല്ലാൻ റോബർട്ടിനോട് വിനോദ് ആവശ്യപ്പെടുന്നു. വീട്ടിൻ്റെ താക്കോൽ വാതിലനടുത്തുള്ള ഫ്ലവർ വേസിനു താഴെക്കാണുമെന്ന് അയാൾ റോബർട്ടിനോടു പറയുന്നു. താൻ രേഖയ്ക്ക് ഫോൺ ചെയ്യുമെന്നും ഫോണെടുക്കാൻ അവൾ ലിവിംഗ് റൂമിലെത്തുമ്പോൾ പിന്നിൽ നിന്ന് കഴുത്ത് ഞെരിച്ച് കൊല്ലണമെന്നും അയാൾ റോബർട്ടിനോട് നിർദ്ദേശിക്കുന്നു.
അജിത്തിനൊപ്പം ന്യൂ ഇയർ പാർട്ടിക്ക് വീട്ടിൽ നിന്നിറങ്ങുന്ന വിനോദ്, രേഖ കാണാതെ അവളുടെ ബാഗിലുള്ള, വീട്ടിൻ്റെ കീ വീടിനു മുന്നിലുള്ള ഫ്ലവർ വേസിനു താഴെ വയ്ക്കുന്നു. രാത്രി വീടു തുറന്നെത്തുന്ന റോബർട്ട് ഫോണിൽ സംസാരിക്കുന്ന രേഖയെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നു. മല്പിടുത്തത്തിനിടയിൽ കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ച് രേഖ അയാളെ കുത്തുന്നു. മാരകമായ പരിക്കേറ്റ റോബർട്ട് മരിക്കുന്നു.
വീട്ടിലെത്തുന്ന വിനോദ് രേഖയെ ആശ്വസിപ്പിക്കുന്നു. അതെ സമയം തന്നെ രേഖയെ കുടുക്കാനുള്ള തെളിവുകളുണ്ടാക്കാനാണ് അയാളുടെ ശ്രമം. നിലത്തു കിടന്ന, വീടിൻ്റെ കീ എടുത്ത് അയാൾ രേഖയുടെ പഴ്സിൽ വയ്ക്കുന്നു; തൻ്റെ കൈയിലുള്ള, അജിത്ത് രേഖയ്ക്കെഴുതിയ കത്ത് റോബർട്ടിൻ്റെ പോക്കറ്റിലും വയ്ക്കുന്നു. രേഖയെ ശ്വാസം മുട്ടിക്കാനുപയോഗിച്ച റോബർട്ടിൻ്റെ ഷാൾ അയാൾ കത്തിച്ചു കളയുന്നു.
ഇൻസ്പെക്ടർ രേഖയെ അറസ്റ്റ് ചെയ്യുന്നു. റോബർട്ടിൻ്റെ പോക്കറ്റിലെ കത്ത് രേഖയ്ക്കെതിരെയുള്ള ശക്തമായ തെളിവാകുന്നു. തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച റോബർട്ടിനെ രേഖ വിളിച്ചുവരുത്തി കുത്തിക്കൊന്നതാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി രേഖയെ ജീവപര്യന്തം തടവിനു ശിക്ഷിക്കുന്നു.