പ്രമദവനം വീണ്ടും

ആ ......ആ ......ആ .....ആ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)
ശുഭസായഹ്നം പോലെ (2)

തെളിദീപം
കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ഏതേതോ കഥയിൽ
സരയുവിലൊരു ചുടു
മിഴിനീർ കണമാം ഞാൻ (2)
കവിയുടെ
ഗാനരസാമൃതലഹരിയിലൊരു
നവ കനക കിരീടമിതണിയുമ്പോൾ....ഇന്നിതാ....

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി (2)

ഏതേതോ കഥയിൽ യമുനയിലൊരു
വനമലരായൊഴുകിയ ഞാൻ
യദുകുല മധുരിമ തഴുകിയ
മുരളിയിലൊരുയുഗ-
സംക്രമഗീതയുണർത്തുമ്പോൾ....ഇന്നിതാ....

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായഹ്നം പോലെ
തെളിദീപം കളിനിഴലിൽ
കൈക്കുമ്പിൾ നിറയുമ്പോൾ
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.28571
Average: 8.3 (7 votes)
Pramadavanam veendum

Additional Info

അനുബന്ധവർത്തമാനം