അഴകേ നീ പാടും

അഴകേ നീ പാടും പ്രേമഗാനം മോഹനം
അഴലിൽ ഞാൻ ആടും ശോകമൂകം നാടകം
എൻ കനവിൽ നിൻ രൂപം
എൻ കാതിൽ നിൻ ഗാനം
കരളിൽ നീറിയെരിയും മോഹം നീ ഓമലേ 
അഴകേ നീ പാടും പ്രേമഗാനം മോഹനം
അഴലിൽ ഞാൻ ആടും ശോകമൂകം നാടകം

ആകാശ താമരയായ്‌ പൂത്തു നിന്നൂ നീ
ചിറകറ്റ കരിവണ്ടായ്‌ നോക്കി നിന്നൂ ഞാൻ 
ഞാൻ മൂളും ഗാനം സ്നേഹത്തിൻ ഗീതം
ഒരു കാറ്റിൻ താളക്കയ്യിൽ നിന്നെത്തേടിയലഞ്ഞു വരും
നിന്നെ തേടി അലഞ്ഞു വരും
അഴകേ നീ പാടും പ്രേമഗാനം മോഹനം
അഴലിൽ ഞാൻ ആടും ശോകമൂകം നാടകം

അനുരാഗത്തേൻപുഴയിൽ നീന്തി വന്നൂ നാം
കദനത്തിൻ നീർച്ചുഴിയിൽ താണു പോയി ഞാൻ
മിഴിനീർ വെൺമുത്തും ഹൃദയപ്പൂ മൊട്ടും
കരളിന്റെ നാക്കിലയിൽ പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ
പ്രിയദേ കാഴ്ചയൊരുക്കാം ഞാൻ

അഴകേ നീ പാടും പ്രേമഗാനം മോഹനം
അഴലിൽ ഞാൻ ആടും ശോകമൂകം നാടകം
എൻ കനവിൽ നിൻ രൂപം
എൻ കാതിൽ നിൻ ഗാനം
കരളിൽ നീറിയെരിയും മോഹം നീ ഓമലേ 
അഴകേ നീ പാടും പ്രേമഗാനം മോഹനം
അഴലിൽ ഞാൻ ആടും ശോകമൂകം നാടകം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Azhake nee paadum

Additional Info

Year: 
2000

അനുബന്ധവർത്തമാനം