ധ്വനിതരംഗതരളം - F

ആ...
ധ്വനിതരംഗതരളം
പദമൃദുല മധുരചലനം
മലരേ...ഈ രാവില്‍
മപനിസരി നീധമപഗാമരിഗസരി
നിസഗമപഗരിരിസ
ഹൃദയം...ഈ രാവില്‍
രതിമദനലോലമൊരു നര്‍ത്തനരംഗം
ആ..ആ..ആ..
ധ്വനിതരംഗതരളം
പദമൃദുല മധുരചലനം

അലിയാം തമ്മിലൊന്നായ്
ഒഴുകാം രാഗനദിയായ്
പ്രേമമദിര നുരയും
ശ്യാമ നീ യാമിനീ
ഉടലോടുടലൊരു ചടുലതാളജതി
മന്മഥനടനം സരസമോഹനം
ധ്വനിതരംഗതരളം
പദമൃദുല മധുരചലനം

അണിയാം മാറിലഴകായ്
നിറയാം രാസരസമായ്
ചൈത്രശോഭ തഴുകും
ചാരുതേ പുല്‍കൂ നീ
ഉയിരോടുയിരൊരു മൃദുലതാളലയ-
മഞ്ജുളനടനം നയനകോമളം

ധ്വനിതരംഗതരളം
പദമൃദുല മധുരചലനം
മലരേ...ഈ രാവിൽ
രതിമദനലോലമൊരു നര്‍ത്തനരംഗം
ആ..ആ..ആ..
ധ്വനിതരംഗതരളം
പദമൃദുല മധുരചലനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Dwanitharangatharalam - F

Additional Info

Year: 
2000

അനുബന്ധവർത്തമാനം