ധ്വനിതരംഗതരളം
Music:
Lyricist:
Singer:
Raaga:
Film/album:
ധ്വനിതരംഗതരളം
പദമൃദുല മധുരചലനം
മലരേ ഈ രാവില്‍
ഹൃദയം ഈ രാവില്‍
രതിമദനലോലമൊരു
നര്‍ത്തനരംഗം...
(ധ്വനി)
അലിയാം തമ്മിലൊന്നായ്
ഒഴുകാം രാഗനദിയായ്
പ്രേമമദിര നുരയും
ശ്യാമ നീ യാമിനീ
ഉടലോടുടലൊരു ചടുലതാളജതി
മന്മഥനടനം സരസമോഹനം
(ധ്വനി)
അണിയാം മാറിലഴകായ്
നിറയാം രാസരസമായ്
ചൈത്രശോഭ തഴുകും
ചാരുതേ പുല്‍കൂ നീ
ഉയിരോടുയിരൊരു മൃദുലതാളലയ-
മഞ്ജുളനടനം നയനകോമളം
(ധ്വനി)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Dhwani tharanga
Additional Info
Year:
2000
ഗാനശാഖ: