ആകാശദീപമേ

ആകാശദീപമേ അഴകാര്‍ന്ന താരമേ
അതിദൂരമീ യാത്ര
ഈ മണ്ണിന്‍ മാറിലിതാ കളിയാട്ടപ്പന്തല്‍
ഒരു കളിയാട്ടപ്പന്തൽ
ആകാശദീപമേ അഴകാര്‍ന്ന താരമേ

വര്‍ണ്ണക്കോലങ്ങള്‍ തുള്ളിത്തിമിര്‍ക്കും
ചിരിയുടെ നിറകുടങ്ങള്‍
രസധാരയൊഴുകും വേദിയിതില്‍
കളിവീണ മീട്ടിവരൂ
അരവയറിന്‍ ഇരതേടും
കോമാളിക്കോമരങ്ങള - ഞങ്ങള്‍ 
കോമാളിക്കോമരങ്ങൾ
ആകാശദീപമേ അഴകാര്‍ന്ന താരമേ

മണിത്തുകിലും ഞൊറിഞ്ഞുടുത്ത്
കളിയാടാന്‍ വാ നീ
മൃതി കാവല്‍ നില്‍ക്കും കളിക്കളത്തില്‍
മൃദുഹാസമായി വരൂ
കളിയരങ്ങില്‍ കണിയൊരുക്കും
ഉയിരിന്റെ നൊമ്പരങ്ങള - ഞങ്ങള്‍ 
ഉയിരിന്റെ നൊമ്പരങ്ങൾ

ആകാശദീപമേ അഴകാര്‍ന്ന താരമേ
അതിദൂരമീ യാത്ര
ഈ മണ്ണിന്‍ മാറിലിതാ കളിയാട്ടപ്പന്തല്‍
ഒരു കളിയാട്ടപ്പന്തൽ
ആകാശദീപമേ അഴകാര്‍ന്ന താരമേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aakashadeepame

Additional Info

Year: 
2000

അനുബന്ധവർത്തമാനം