പൊൻ കസവു ഞൊറിയും - F
പൊൻ കസവു ഞൊറിയും
പുതുനിലാവാം കളഭമുഴിഞ്ഞു
സ്വർഗ്ഗം തുറന്നു വരും സ്വപ്നം
മധുമധുര മന്ദാര മലർ ചൊരിഞ്ഞു
മിഴികളിലഴകിൻ മഷിയെഴുതൂ നീ
ഹൃദയമൃദംഗം തരളിതമാക്കൂ
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സരിഗമ രിഗപധ സ ഗരിസാ
ജീവരാഗ മധുലഹരിയിതാ
സ്നേഹമെന്ന മണിശലഭമിതാ
പൂണാരത്തിൻ പുളകമിതാ
കുറുമൊഴി മുല്ലപൂക്കളിതാ
ഒന്നായ് പാടാം...
കതിരണി മലരേ കളിയാടൂ
കരളുകൾ കുളിരും കഥ പാടൂ
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സരിഗമ രിഗപധ സ ഗരിസാ
പ്രാണനാളമൊരു മുരളികയായ്
നൃത്തതാള ജതി ഉണരുകയായ്
പോരൂ പോരൂ മനസ്സുകളേ
പുതിയൊരു പൂവിൻ തേനുണ്ണാൻ
ഒന്നായാടാൻ...
ഒരു നവലോകം വിരിയുന്നു
ഓമൽ ചിറകുകൾ വിടരുന്നു
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സരിഗമ രിഗപധ സ ഗരിസാ
പൊൻ കസവു ഞൊറിയും
പുതുനിലാവാം കളഭമുഴിഞ്ഞു
സ്വർഗ്ഗം തുറന്നു വരും സ്വപ്നം
മധുമധുര മന്ദാര മലർ ചൊരിഞ്ഞു
മിഴികളിലഴകിൻ മഷിയെഴുതൂ നീ
ഹൃദയമൃദംഗം തരളിതമാക്കൂ
പുതിയൊരു പുളകം പൂത്തു വിടർന്നൂ
സരിഗമ രിഗപധ സ ഗരിസാ