പകലിൻ പവനിൽ

പകലിൻ പവനിൽ തെളിയും വഴിയിൽ
കുളിരിൻ ചിറകിൽ അണയും കിളികൾ
സ്വപ്നങ്ങൾ നീട്ടും പൊൻ‌തീരങ്ങൾ തേടി
വെൺതേരേറി പായുന്ന മോഹങ്ങൾ
മോഹങ്ങൾ മീട്ടും നല്ലീണങ്ങൾ മൂളി
വന്നെങ്ങെങ്ങോ പോകുന്ന ജന്മങ്ങൾ (പകലിൻ)

ഈറൻ തെന്നൽ ചാഞ്ചാടും കൊമ്പിൽ
ആലോലം നീയാടിയോ ഓമൽ‌പൈങ്കിളിയേ
കവിളിണയിൽ ചേരുന്നു മധുരം തൂകുന്നു
ഈറൻ ചുണ്ടിന്റെ ശൃംഗാരം
ഇണയവനോ നൽകുന്നു അവളോ വാങ്ങുന്നു
ജീവൻ പൂക്കുന്ന സമ്മാനം

ഉള്ളിൻ താളിൽ  പുതുമൊഴി കൊണ്ടേ തമ്മിൽ

എഴുതുകയല്ലേ കനവിൻ സുഖലിപികൾ
കണ്ണിൽ കണ്ണിൽ കനവുകളാളും നാളം
വിരികയല്ലേ വളരും പുലരൊളി പോൽ (പകലിൻ)

രാവിൻ മാറിൽ ഒരു ചെറു പൊട്ടായ് മെല്ലെ
അകലുകയല്ലേ ഇരുളിൻ കവലകളിൽ...

Pakalin - Traffic