ഉണരൂ മിഴിയഴകേ (M)
മ്........മ്........മ്.........മ്..........
ഉണരൂ മിഴിയഴകേ നിൻ പ്രണയം
നിന്നരികെ ഒരു രാവുണർന്നതും
നാം കൂടണഞ്ഞതും ഉയിരായ് കലരാനോ...
വെറുതേ ഇണ പിരിഞ്ഞകലാനോ......
ഹൃദയം നീ തരുമോ മൊഴി മധുരം വേദനയോ.......
നീ വരും വീഥിയിൽ അകലെയെവിടെയോ
കാവൽ കിളിയായ് ഞാൻ
പനിനീർ മലരഴകേ നീ പൊഴിയാൻ
ഒരു ദിവസം നറു തേൻകണങ്ങളേ മിഴിനീർക്കുടങ്ങളേ
പറയൂ സുഖമാണോ......
തഴുകാൻ കനൽമഴ ചിറകോ......
ഉദയം മാഞ്ഞിടുമോ ഇനിയിരുളും പോയ് വരുമോ........
ഏകമാം നാളമായ് ഇനിയുമിവിടെയെൻ ജീവൻ തെളിയുകയോ.......
പാടാൻ ഒരു ഗാനം ഇതൾ ചൂടാൻ ഒരു മോഹം നീ രാവുറങ്ങിയോ
അനുരാഗ ശാരികേ......
ഇടറും താളം ഞാൻ
ഇനിയും വഴി പിരിയുകയോ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Unaroo mizhiyazhake
Additional Info
Year:
2011
ഗാനശാഖ: