മായാതീരം

ഏദൻ തോട്ടം തേടിപ്പായും ചിങ്കാരിക്കാറ്റും
അന്തിച്ചോപ്പിൽ മിന്നിത്തെന്നും നക്ഷത്രക്കുഞ്ഞും
വരവേല്പിന്നായി വനമേട്ടിൽ വർണ്ണം പെയ്യുന്നു..
നീയും ഞാനും തേടും മായാതീരം
അരികിൽ നീ അണയും നേരം
അലിയും മുകിലലകൾ...
വിരിയും പൊൻവെയിലിൻ താഴെ
തണലിൻ പൂക്കുടകൾ.. (ഏദൻ തോട്ടം തേടിപ്പായും)

ദൂരം തേടും മിഴികൾ..
ഉള്ളിന്നുള്ളിൽ താരും തേനും എന്തേ പുൽകുന്നൂ
പോകും നേരമകലേ
സഖി ഞാൻ കാതിലൊന്നു കൊഞ്ചും
അന്നുതൊട്ടെൻ നെഞ്ചരികിൽ കുറുമൊഴി
തരും ദിനം വരമോരോ ജന്മം
വഴികൾ പൂവിടുമീ ജാലം കുളിരുപനിമതികൾ
രതിതൻ രാമഴയിൻ മേലേ
നനയും ഞാനിനിമേൽ..

കാണാ തീരമണയേ..
പെണ്ണിന്നുള്ളിൽ പാദസരമേളമേറുന്നോ..
ചായും വെള്ളിനിഴലിൽ ഒരുനാൾ
നിന്നെയൊന്നു ചേർക്കും..
അന്നുതൊട്ടെൻ രാവറയിൽ മധുമൊഴി
വരും നേരം കഥയോരോ മൗനം
അരികിൽ നീ അണയും നേരം ഉടയും തരിവളകൾ
രതിതൻ രാമഴയിൻ മേലേ അലസമായി വനികൾ

ഏദൻ തോട്ടം തേടിപ്പായും ചിങ്കാരിക്കാറ്റും
അന്തിച്ചോപ്പിൽ മിന്നിത്തെന്നും നക്ഷത്രക്കുഞ്ഞും
വരവേല്പിന്നായി വനമേട്ടിൽ വർണ്ണം പെയ്യുന്നു..
നീയും ഞാനും തേടും മായാതീരം
അരികിൽ നീ അണയും നേരം
അലിയും മുകിലലകൾ...
വിരിയും പൊൻവെയിലിൻ താഴെ
തണലിൻ പൂക്കുടകൾ..

SJi0Gd1OK-8