മേലേ ചേലോടെ

മേലേ ചേലോടെ മധുമയ ചന്ദ്രോത്സവം
മഴനിലാവായി സ്നേഹം..
ഈ വഴികൾ നീളേ.. നീർമണികൾ പെയ്തൂൂ
രാക്കുളിരിലേതോ പൂങ്കനവു നെയ്തൂൂ

കണ്ണാന്തുമ്പിപ്പെണ്ണിൻ കയ്യിൽ തങ്കത്താലം നല്‍കി
കന്നിത്തെന്നൽ കൂടേ കൊണ്ടേപോ (2)

താനേ പെയ്യും ചെറുതാരങ്ങളീ കണ്ണുകൾ
തീരാ മധുരം തമ്മിലേകുന്നു തേനോർമ്മകൾ
കരുതലിൻ തീരങ്ങളിൽ.. കളമെഴുതി ഹൃദയം
മേലേ ചേലോടെ മധുമയ ചന്ദ്രോത്സവം

കാണാ കനവിൻ കുളിരോലുന്ന നേരങ്ങളിൽ
ഈറൻ വനിയിൽ കളിയാടുന്നു രാപ്പാടികൾ
ഇരുനിഴൽ ചേരുന്നൊരീ തണലിനിയഭയം..
മേലേ ചേലോടെ.. മധുമയ ചന്ദ്രോത്സവം

മഴനിലാവായി സ്നേഹം..
ഈ വഴികൾ നീളേ..നീർമണികൾ പെയ്തൂൂ
രാക്കുളിരിലേതോ..പൂങ്കനവു നെയ്തൂൂ
കണ്ണാന്തുമ്പിപ്പെണ്ണിൻ കയ്യിൽ തങ്കത്താലം നല്‍കി
കന്നിത്തെന്നൽ കൂടേ കൊണ്ടേപോ

SW-K3Ln4kGo