എൻ രാമഴയിൽ

എൻ രാമഴയിൽ ഇതൾ നനയും പനിമതിയെ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ
കാണാമറയത്തു നിന്നും ഏതോ മയൂരങ്ങളാടി
ആരോരുമറിയാതെ നിൻ പൊൻപിറാവുകൾ
ഇളവെയിലായ്‌ ഇണതിരയുകയോ

എൻ രാമഴയിൽ ഇതൾ നനയും പനിമതിയെ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ

വേനൽമഴക്കൂടിനാഴങ്ങളിൽ വിരിയും കിനാപക്ഷിമൂളുന്നുവോ
അനുരാഗിയാമെന്റെയുള്ളിൽ ഈറൻമുടിച്ചാർത്തുലഞ്ഞു
ഋതുരേഖപോലെ അറിയാതെയിന്നും
കവിളിണയിൽ ഒരു തണുവായ് വാ
എൻ രാമഴയിൽ ഇതൾ നനയും പനിമതിയെ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ

അജ്ഞാതമേഘങ്ങളലയുന്നുവോ അതിരറ്റൊരാകശമാനങ്ങളായ്
താഴ് വാരമറിയുന്ന രതിയിൽ സിന്ദൂരമലിയുന്ന നേരം
അനുയാത്രപോലെ ഏകാകിയായി
നിഴൽമറയിൽ അകമഴയിൽ ഞാനും
എൻ രാമഴയിൽ ഇതൾ നനയും പനിമതിയെ
നിൻ ഓർമ്മകളാൽ മയ്യെഴുതും നഗരമിതിൽ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
En Raamazhayil

Additional Info

Year: 
2019

അനുബന്ധവർത്തമാനം