മഞ്ഞുതിരും രാവിനുള്ളിൽ
മഞ്ഞുതിരും രാവിനുള്ളിൽ
നറു വെണ്ണിലാവിൻ മഞ്ചം തീർക്കും മന്ദാരമേ
കണ്മഷി നിൻ കണ്ണിമയിൽ
ചെറു തെന്നൽ മിന്നൽ തമ്മിൽ ചേരും കിന്നാരമായ്
സുന്ദരിയേ... വെണ്ണിലവേ... തേന്മൊഴിയേ...
കൺകുളിരേ കണ്ടു നിന്നെ
കന്നിവെയിൽ പൊന്നുതിരും കാവൽമാടം ചോന്നതെന്തിനോ....
മൂവന്തിയും വാർമുകിലും വാതിൽചാരും നേരത്തെന്തിനോ....
മൺപാതയും നിൻപാദമായ് നിഴൽമൂടുമാ
വെണ്മെത്തയിൽ നിൻ ശ്വാസമായ് മയങ്ങീടുവാൻ
കുളിർ പൊയ്കവീഴും ആഴങ്ങൾ.. നിൻ നെഞ്ചിൽതഞ്ചും ഓളങ്ങൾ
കരിവണ്ടു തേടും പൂവിതൾ ..ഓ നിൻ ലജ്ജവീഴും മൗനങ്ങൾ
സുന്ദരിയേ... വെണ്ണിലവേ... തേന്മൊഴിയേ...
കൺകുളിരേ കണ്ടു നിന്നെ
കന്നിവെയിൽ പൊന്നുതിരും കാവൽമാടം ചോന്നതെന്തിനോ..ഓ..ഓ
മൂവന്തിയും വാർമുകിലും വാതിൽചാരും നേരത്തെന്തിനോ..ഓ..ഓ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Manjuthirum Ravinullil
Additional Info
Year:
2013
ഗാനശാഖ: