ആഹാ
പടികയറി വരണ ബംബറോ
ഇത് വെറുതെയിടണ നമ്പറോ
ശനിയിറുകി മുറുകി നിൽക്കവേ
വഴി പിശകി വരണ ശുക്രനോ
താണു പോണ വേളയിൽ...
തോണി വന്നു പൊക്കിയോ
പൂഴി വച്ചൊരാശതൻ ..
ബൾബോരു ഒരു ഞൊടി കത്തിയോ...
ആഹാ... ഇടനെഞ്ചുകളിൽ വെടിക്കെട്ട് പൂരം
ഇത് നാടറിയാതൊളിപ്പിച്ച കാര്യം
ആഹാ ...ഇടനെഞ്ചുകളിൽ വെടിക്കെട്ട് പൂരം
ഇത് നാടറിയാതൊളിപ്പിച്ച കാര്യം...
എന്തോരം തന്നാലും വേണ്ടന്ന് ചൊല്ലാൻ
തോന്നാത്തതുണ്ടേൽ കാശൊന്നു തന്നെ
തീരാൻ കിടക്കുന്ന നേരത്ത് പോലും
കാശെന്ന് കേട്ടാലോ കൈനീളും താനെ
ഇത് മായമോ കഥാഗതിയിൽ മാറ്റമോ
തുടരെ മഴ പെയ്യവേ തൊടിയിൽ നിധി പൊന്തിയോ
കൈമെയ് അനങ്ങാതെ ഒട്ടൊരു പിടി കിട്ടുമോ
ആഹാ ...ഇടനെഞ്ചുകളിൽ വെടിക്കെട്ട് പൂരം
ഇത് നാടറിയാതൊളിപ്പിച്ച കാര്യം...
ആഹാ ...ഇടനെഞ്ചുകളിൽ വെടിക്കെട്ട് പൂരം
ഇത് നാടറിയാതൊളിപ്പിച്ച കാര്യം...
പടികയറി വരണ ബംബറോ
ഇത് വെറുതെയിടണ നമ്പറോ
ശനിയിറുകി മുറുകി നിൽക്കവേ
വഴി പിശകി വരണ ശുക്രനോ
താണു പോണ വേളയിൽ...
തോണി വന്നു പൊക്കിയോ
പൂഴി വച്ചൊരാശതൻ ..
ബൾബോരു ഒരു ഞൊടി കത്തിയോ...
ആഹാ... ഇടനെഞ്ചുകളിൽ വെടിക്കെട്ട് പൂരം
ഇത് നാടറിയാതൊളിപ്പിച്ച കാര്യം
ആഹാ ...ഇടനെഞ്ചുകളിൽ വെടിക്കെട്ട് പൂരം
ഇത് നാടറിയാതൊളിപ്പിച്ച കാര്യം...