ഒരായിരം പൊൻ
മനസ്സിനെയെന്നും നിറമുള്ള വാനിൽ
പറത്തുന്നതെന്തോ അതാണ് കിനാവുകൾ
പിറക്കുമ്പോൾ തൊട്ടേ മനസ്സിന്റെ ഉള്ളിൽ
നമുക്കുള്ള കൂട്ട് അതാണ് കിനാവുകൾ
ഒരായിരം പൊൻ കിനാക്കളെൻ നെഞ്ചിൽ
നേരാകുമോ എൻ കിനാക്കളീ മണ്ണിൽ...
ഹേ.. ഹേയ്...
ഈ മണ്ണിൽ ജീവൻ പിറന്നതീ മണ്ണ് കണ്ട സ്വപ്നം
തണലേകാൻ മാമരമായത് വിത്തിൻ സ്വപ്‌നങ്ങൾ
ജീവന് മുൻപേ സത്യത്തിൽ കിനാക്കളുണ്ടായി
കിനാക്കൾക്ക് താമസിക്കാൻ മനുഷ്യനുണ്ടായി
ചുരുക്കത്തിൽ പറയാം മനസ്സുകൾ താങ്ങും
സുഖമുള്ള ഭാരം അതാണ് കിനാവുകൾ..
ഈ നഗരം ഇങ്ങനെയാക്കിയതാരോ കണ്ട സ്വപ്നം
ഇവിടോരോ നെഞ്ചിലുമൊത്തിരിയൊത്തിരി സ്വപ്നങ്ങൾ
ആകാശം സ്വപ്നം കണ്ടവർ വിമാനമുണ്ടാക്കി
ഹേ കടൽ താണ്ടാൻ സ്വപ്നം കണ്ടവർ കപ്പലുമുണ്ടാക്കി
മനസ്സിനെയെന്നും നിറമുള്ള വാനിൽ പറത്തുന്നതെന്തോ
അതാണ് കിനാവുകൾ....
പിറക്കുമ്പോൾ തൊട്ടേ മനസ്സിന്റെ ഉള്ളിൽ
നമുക്കുള്ള കൂട്ട് അതാണ് കിനാവുകൾ
ഒരായിരം പൊൻ കിനാക്കളെൻ നെഞ്ചിൽ
നേരാകുമോ എൻ കിനാക്കളീ മണ്ണിൽ...
ഹേ.. ഹേയ്...