എല്ലാം ഓക്കേ
എല്ലാം ഓക്കെ ആക്കാം ബേജാറാവണ്ടാ
ഇനി തിരിച്ചിട്ട് മറിച്ചിട്ട് പലവട്ടം ഗണിച്ചിട്ടും
തലയും പുകയേണ്ടാ...
മഴയും കാറ്റും കോളും ഇതിലേ വന്നാലും
ഒന്നു ചിരിച്ചിട്ട് ചിരി കൊണ്ടു കുടയൊന്നു പിടിച്ചിട്ട്
ചിക്കു ബുക്കു പാടി പോകാം ഓ
തണുത്തൊരു മനസ്സിനൊരൽപ്പം ചൊടിവരാൻ
കൂട്ടുകാരാ ചില്ലു കപ്പില് ചുറു ചുറുക്കൊളുപ്പിച്ച
ചൂടൻ നാടൻ ചായാ...
തന്നെ പുതയ്ക്കണ മടിയുടെ പുതപ്പിനി
ദൂരെ കളയണം കൂട്ടുകാരാ
ടര രക് ടരര ടര രാര
നീ കൊളുത്തിയ തീ പിടിച്ചത് ബീഡിക്കല്ലാ
തീപ്പൊരി തരി കാത്തിരിക്കണ ചിന്തക്കാണെ
ഉച്ചീലെഴുത്തില് പാടേ തിരുത്തല് ആശിക്കാൻ പോണ്ടാ
കാറ്റിൽ പറന്നതും ആറ്റിൽ കളഞ്ഞതും ആലോചിക്കേണ്ടാ
സ്വപ്ന ചെറുതിരി മതി തിരിയൊളി മതി
അതു തരി മതി ഉണരാൻ സ്വയമുയരാൻ
എന്നെന്നും നന്നായ് വാഴാൻ ..ഓ
ഇരുട്ടിനെ നടുക്കണ ചിരിയെടുത്തണിയണം
കൂട്ടുകാരാ...
പാടേ മടുത്തിട്ട് പിടിവിട്ട് കളയരുതെന്നും
വേണം ആശ...
തന്നെ കുരുക്കിയ വലയറുത്തെടുത്തിനി
വിണ്ണിൽ പറക്കണം കൂട്ടുകാരാ...
ടര രക് ടരര ടര രാര...