നാടോടിക്കാറ്റ്

നാടോടിക്കാറ്റേ നീ നീലലോലരാവിൻ കാതിൽ 
എന്തേ ചൊല്ലീ പതിയെ 
നാളേറെ തേടും ഒരു കുഞ്ഞുതാരമിന്നീ വാനിൽ 
നിന്നും ചാരെ പൊഴിയെ 
പറയാതെ അറിയാമോ ഇടനെഞ്ചിലെ ദലമർമരം 
നിഴലാകാം തണലാകാം നിൻ പാതയിൽ.. 
നാടോടിക്കാറ്റേ നീ നീലലോലരാവിൻ കാതിൽ 
എന്തേ ചൊല്ലീ പതിയെ 

ആനന്ദമായ് തുടുനിറപ്പൂമ്പാറ്റകൾ 
കളി മൊഴിഞ്ഞും കനവൊഴിഞ്ഞും 
വരവായ് വാസന്തവും 
നീളുന്നുവോ ഒളിതെളികണ്ണേറുകൾ 
ഇരു മനസ്സിൽ പുതു രഹസ്യം 
കുറുകുന്ന കിന്നാരമെന്നുള്ളിൽ 
തൂമഞ്ഞുപോൽ ഒരു മോഹം മെല്ലെ മൂളുന്ന നേരം 
കൂടെ പാടുവാൻ നീ പോരുമോ 

നിൻ ചെഞ്ചുണ്ടിലെ ചെറു ചിരിപ്പൂമൊട്ടുകൾ 
മൊഴിയൊരുക്കും വിരലനക്കം 
മഴവില്ലു വരയുന്നതെന്നുള്ളിൽ 
രാവേറെയായ് അരികത്തായ് വന്നു ചേരാനിതെന്തേ 
ഇനിയും വൈകി നീ ആരോമലേ... 

നാടോടിക്കാറ്റേ നീ നീലലോലരാവിൻ കാതിൽ 
എന്തേ ചൊല്ലീ പതിയെ 
ഓ... 
നാളേറെ തേടും ഒരു കുഞ്ഞുതാരമിന്നീ വാനിൽ 
നിന്നും ചാരെ പൊഴിയെ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nadodikkatte