ആ നദിയോരം

ആ... നദിയോരം
ജലമേറെ ഒഴുകിപ്പോയി 
നാം.. പലകോണിൽ
പലരായി മാറിപ്പോയി 
നാമിന്നെന്തറിയുന്നുവോ വിചിത്രം ലോകരീതികൾ
ആരുണ്ടീ വിധി മാറ്റുവാൻ
ഒടുക്കം ഓർത്തണിഞ്ഞിടാൻ
നാം അറിയുവതിതോ മൂകം
പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം
വഴി മാറിപ്പോയല്ലോ ഓ
ഉഹും ഉഹും ...

ഒരേ തൂവലാണെങ്കിലും ഒരാകാശമെന്നാകിലും
പറന്നെങ്ങ് പോകുന്നു നാം
പിരിഞ്ഞെങ്ങ് മാറുന്നു നാം
നിയോഗമോ
ഈ അഞ്ജാതമാം ഗതി ..
ദുരൂഹമാം..
ജീവന്റെ സഞ്ചാരമാർഗ്ഗങ്ങളിൽ
ആ ..നദിയോരം
ജലമേറെ ഒഴുകിപ്പോയി
ഉഹും ഉഹും ...

നിലാവത്ത് നിന്നീടവേ
വെയിൽ താപമോർ‌ത്തീടുമോ
കരംകൊണ്ടു തൂത്തീടുകിൽ
ശിരോരേഖ മാഞ്ഞീടുമോ
പ്രകാശമേ ഈ പാതയിൽ വരൂ
ഹതാശമാം ..
രാവിന്റെ തീരത്ത് കൂട്ടായി വരൂ

ആ ..നദിയോരം
ജലമേറെ ഒഴുകിപ്പോയി
നാം പലകോണിൽ
പലരായി മാറിപ്പോയി 
നാമിന്നെന്തറിയുന്നുവോ വിചിത്രം ലോകരീതികൾ
ആരുണ്ടീ വിധി മാറ്റുവാൻ
ഒടുക്കം ഓർത്തണിഞ്ഞിടാൻ
നാം അറിയുവതിതോ മൂകം
പുതുലോകം കണ്ടെത്താൻ പലസ്വപ്നം കണ്ടൂ നാം
വഴി മാറിപ്പോയല്ലോ ഓ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
aa nadhiyoram

Additional Info

Year: 
2013
Lyrics Genre: