മിണ്ടാതെ ചുണ്ടിലന്ന്

മിണ്ടാതെ ചുണ്ടിലന്ന് സിന്ദൂരം പൂശിയതെൻ
ചുംബനമോ... ചുംബനമോ
മിണ്ടാതെ നെഞ്ചിലന്ന് പൂത്താലം ചിമ്മിയതീ
പുഞ്ചിരിയോ..ഈ.. പുഞ്ചിരിയോ
കണ്ടില്ലേ... ഇന്നുമെന്റെ വിങ്ങലുകൾ
തൂ.. മിന്നലുകൾ ഉള്ളിൻ വെമ്പലുകൾ
പിന്നെന്തേ നിന്നിലിന്ന് നൊമ്പരങ്ങൾ
നീർ‌ക്കണ്മുനകൾ കളിപ്പരിഭവങ്ങൾ
മലർ വണ്ടേ.. അന്തിവെയിൽ തുണ്ടേ..
ആ പൂന്തേൻ‌ കൂടും കൊണ്ടു വന്നേ
ഇളമാനേ... ഇളമാനേ..മിണ്ടില്ലേ നീ

മിണ്ടാതെ ചുണ്ടിലന്ന് സിന്ദൂരം പൂശിയതെൻ
ചുംബനമോ... ചുംബനമോ
മിണ്ടാതെ നെഞ്ചിലന്ന് പൂത്താലം ചിമ്മിയതീ
പുഞ്ചിരിയോ..ഈ.. പുഞ്ചിരിയോ

ആളും കോളും.. ഏറുന്നൊരേതോ വീഥികളിൽ
ആരും കാണാതാക്കൺ‌കളെന്നെ തേടിയില്ലേ
നിന്നെ ഞാൻ നോക്കുംന്നേരം ഉള്ളിൽ തുള്ളും നിലാവ്
നിറക്കോലമിട്ടൂ ഇലത്താളമിട്ടൂ കുളിർ കോരിയിട്ടു
മലർ വണ്ടേ അന്തിവെയിൽ തുണ്ടേ...
ആ... പൂന്തേൻ‌ കൂടും കൊണ്ടു വന്നേ
ഇളമാനേ ഇളമാനേ മിണ്ടില്ലേ നീ...

മിണ്ടാതെ ചുണ്ടിലന്ന് സിന്ദൂരം പൂശിയതെൻ
ചുംബനമോ... ചുംബനമോ
മിണ്ടാതെ നെഞ്ചിലന്ന് പൂത്താലം ചിമ്മിയതീ
പുഞ്ചിരിയോ..ഈ.. പുഞ്ചിരിയോ

തോണിപ്പാട്ടിൻ ഈണത്തിലെങ്ങോ.. നീങ്ങിടുമ്പോൾ
തീരത്തേതോ പൂക്കൈതപോലെ മാറിയില്ലേ
എന്നിൽ നിൻ പ്രേമം പോലെ
മണ്ണിൽ മന്ദാരപ്പൂക്കൾ...
ഇതൾ നീട്ടി നില്പൂ മണം പൂശി നില്പൂ മരം ചൂടി നില്പൂ
മലർ വണ്ടേ അന്തിവെയിൽ തുണ്ടേ
ആ പൂന്തേൻ‌ കൂടും കൊണ്ടു വന്നേ
ഇളമാനേ ഇളമാനേ മിണ്ടില്ലേ നീ...

(മിണ്ടാതെ ചുണ്ടിലന്ന് സിന്ദൂരം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mindathe chundilannu

Additional Info

Year: 
2013