അകലേ അങ്ങകലേ

അകലേ അങ്ങകലേ
രാവണയുകയായ് അങ്ങകലേ..

ഇന്നെന്റെ സൂര്യൻ ഒരു ചിതയായ് മാറുന്നൂ
തെരുവോരത്തേതോ നിഴലായ് സന്ധ്യേ
കണ്ണെത്താ ദൂരം.. ഇരുളായ് വളരുന്നൂ
അങ്ങേതോ കോണിൽ ...കരിയായ് പൊൻ‌വെയിലേ
വെൺ ചായം മൂടവേ കണ്ണീരിൽ മായവേ
തളരാതെ ഇടറാതെ വിടചൊല്ലൂ
ഇളകാതെ പതറാതെ പിരിയൂ...
അകലേ അങ്ങകലേ
രാവണയുകയായ് അങ്ങകലേ
ഇന്നെന്റെ സൂര്യൻ.. ഒരു ചിതയായ് മാറുന്നൂ
തെരുവോരത്തേതോ നിഴലായ് സന്ധ്യേ
കണ്ണെത്താ ദൂരം... ഇരുളായ് വളരുന്നൂ
അങ്ങേതോ കോണിൽ കരിയായ് പൊൻ‌വെയിലേ

സ്നേഹത്താൽ മോഹത്താലേ
കാറ്റത്തെ തൂവൽപോലെ
മേലേ മേലേ പാറി നാം
താഴേ താഴേ നീന്തി നാം
ഒരു വാക്കിൽ... വിട ചൊല്ലി പിരിയാനോ
ഒരു കാറ്റിൽ.. പല പാടായ് ‌ചിതറാനോ
അകലേ അങ്ങകലേ
രാവണയുകയായ് അങ്ങകലേ
ഇന്നെന്റെ സൂര്യൻ ഒരു ചിതയായ് മാറുന്നൂ
തെരുവോരത്തേതോ.. നിഴലായ് സന്ധ്യേ

ഏതേതോ... രൂപങ്ങളായ്
ആത്മാവിൽ ആളുമ്പോഴും
ചാരേ ചാരേ.. തേടി ഞാൻ
ഓരോ ലോകം തീർത്തു ഞാൻ.
കളിമണ്ണായ് കരിമണ്ണായ് പൊഴിയാനോ
തിര വന്നീ കരയോരം കവരാനോ
അകലേ അങ്ങകലേ
രാവണയുകയായ് അങ്ങകലേ

ഇന്നെന്റെ സൂര്യൻ ഒരു ചിതയായ് മാറുന്നൂ
തെരുവോരത്തേതോ നിഴലായ് സന്ധ്യേ
കണ്ണെത്താ ദൂരം.. ഇരുളായ് വളരുന്നൂ
അങ്ങേതോ കോണിൽ ...കരിയായ് പൊൻ‌വെയിലേ
വെൺ ചായം മൂടവേ കണ്ണീരിൽ മായവേ
തളരാതെ ഇടറാതെ വിടചൊല്ലൂ
ഇളകാതെ പതറാതെ പിരിയൂ...
അകലേ അങ്ങകലേ
രാവണയുകയായ് അങ്ങകലേ

Left Right Left Malayalam Movie Song Akale-Gopi Sundar