പൂക്കൈതച്ചെണ്ടുപോൽ
പൂക്കൈതച്ചെണ്ടുപോൽ ഒരു പെണ്‍കൊടീ
നീ എന്റെ ജീവതാളമോ
എന്നുള്ളിൽ പൂത്തുലഞ്ഞൊരീ ചില്ലയിൽ
ചേക്കേറാൻ വന്നണഞ്ഞുവോ
മഞ്ഞുനീർത്തുള്ളി തൊട്ടുണർത്തുന്ന
ചെമ്പനീർപൂവു പോൽ
എന്റെ നെഞ്ചോരം
ഇന്നിതൾ ചൂടി നിന്റെ മൂകരാഗം
മധുഹേമന്തം പുണരുന്ന പൊന്നോമൽത്തുമ്പീ
പൂക്കൈതച്ചെണ്ടുപോൽ ഒരു പെണ്‍കൊടീ
നീ എന്റെ ജീവതാളമോ
എന്നുള്ളിൽ പൂത്തുലഞ്ഞൊരീ ചില്ലയിൽ
ചേക്കേറാൻ വന്നണഞ്ഞുവോ
നിറതിങ്കൾ കുളിരോലും എൻ മോഹപ്പൂഞ്ചിറകിൽ
നറു നീലോല്പലമായി
ഇനി എന്നും പൂവിടുമോ
മാകന്ദത്തളിരുണ്ണും പൊൻ രാഗപ്പൂങ്കുയിലേ
ഇനി ആ രാഗം നീ
എൻ കാതിൽ മൂളിടുമോ
കാമിനി നീ എന്റെ സ്വന്തമല്ലേ
എന്നും എന്നുയിരേ ചൊല്ലെൻ പൊന്നേ
പുഴ മേലെ മഴ പോലെ മൗനാനുരാഗം
പൂക്കൈതച്ചെണ്ടുപോൽ ഒരു പെണ്‍കൊടീ
നീ എന്റെ ജീവതാളമോ
എന്നുള്ളിൽ പൂത്തുലഞ്ഞൊരീ ചില്ലയിൽ
ചേക്കേറാൻ വന്നണഞ്ഞുവോ
കരവലയക്കൂട്ടിന്നുള്ളിൽ നിൻ മാറിൽ പടരാൻ
ഒരു മല്ലീലതയായി
ഇനി എന്നും പൂക്കും ഞാൻ
കുനുകൂന്തൽ നടമാടും നിൻ പൂവൽ പൂങ്കവിളിൽ
വരസന്ധ്യാംബരമേ
ഒരു മുത്തം നൽകും ഞാൻ
താരകമായി മെല്ലെ കണ്ണു ചിമ്മും
ചെല്ലക്കാതര നീ വന്നെൻ കണ്ണേ
കളനാദം ഉതിരുന്ന പൊൻവീണയല്ലേ
പൂക്കൈതച്ചെണ്ടുപോൽ ഒരു പെണ്‍കൊടീ
നീ എന്റെ ജീവതാളമോ
ആ ..എന്നുള്ളിൽ പൂത്തുലഞ്ഞൊരീ ചില്ലയിൽ
ചേക്കേറാൻ വന്നണഞ്ഞുവോ
മഞ്ഞുനീർത്തുള്ളി തൊട്ടുണർത്തുന്ന
ചെമ്പനീർപൂവു പോൽ
എന്റെ നെഞ്ചോരം
ഇന്നിതൾ ചൂടി നിന്റെ മൂകരാഗം
മധുഹേമന്തം പുണരുന്ന പൊന്നോമൽത്തുമ്പീ
പൊന്നോമൽത്തുമ്പീ