താനേ വിടരും പൂവിലെ

Primary tabs

താനേ വിടരും പൂവിലെ കാണാ സുഗന്ധം
തീരാ പ്രണയം ജാലകം താനേ..തുറന്നൂ
പനിനീരിൽ തണുവോലും കുളിർക്കാറ്റായി മാറും
നിറവോലും തെളിവാനിൽ വാർമുകിലായി പാറും
നാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം
പൊന്നാര്യൻ കാവായി പൂമൂടും..
നിൻ നെഞ്ചിൻ പിറാവുകൾ
കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം..

മിഴികളിൽ പൂങ്കിനാവുകൾ മൊഴികളിൽ തേൻ‌കൂടുകൾ
അഴകിലെ നീർച്ചാലിനാലോളം
അരികിൽ നീ തൂനിലാവിലെ തണുവെഴും ആലിംഗനം
കനവിലെ മെയ്മൂടുമാവേശം
പരിഭവരാഗങ്ങൾ അനുഭവതാളങ്ങൾ
കരളിലെ മോഹങ്ങൾ പകരുക നാം..
മുരളിക മൂളുമ്പോൾ വനനദി പാടുമ്പോൾ അകലേ ഈരടിയായി
നാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം
പൊന്നാര്യൻ കാവായി പൂമൂടും..
നിൻ നെഞ്ചിൻ പിറാവുകൾ
കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം..
ധീരനാന നാനാ ധീ നനാ ..
ധീരനാന നാനാ ധീ നനാ ..

കളകളം നീർ‌ത്തടങ്ങളിൽ തളിരിടും പൂവാടിയിൽ
തെളിയുമീ സൗന്ദര്യ മേളങ്ങൾ
പകരുമീ പൂം‌പരാഗമായി നിറവെഴും മോഹങ്ങളേ
നിനവിലെ ..കണ്‍തേടുമാ രാഗം
നവനവ ഭാവങ്ങൾ അഭിനവ രാഗങ്ങൾ
അതിലെഴുമാനന്ദം നുകരുക നാം..
കുയിലിണ പാടുമ്പോൾ മധുരിമ ചോരുമ്പോൾ
അതിലേ ഈരടിക്കായി
നാമൊന്നായി പുൽകീടും നേരം ഉള്ളിൽ കിനാവിൻ പാടം
പൊന്നാര്യൻ കാവായി പൂമൂടും
നിൻ നെഞ്ചിൻ പിറാവുകൾ
കൊഞ്ചും കിന്നാരങ്ങൾ ശൃംഗാരം മൂളും കാവ്യം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thane vidarum poovile