ഫോർ സെയിൽ

For Sale (Malayalam Movie)
കഥാസന്ദർഭം: 

കച്ചവട കണ്ണുകൾ എവിടെയും ആധിപത്യം സ്ഥാപിക്കുമ്പോൾ നഷ്ട്ടമാകുന്നത് മാനുഷികമൂല്ല്യങ്ങളാണ്. കച്ചവടലക്ഷ്യം പെണ്ണിനുമേൽ പിടിമുറുക്കുമ്പോൾ വിൽപ്പനച്ചരക്കായി മാറേണ്ടിവന്ന ഒരു പെണ്‍ജന്മം അവതരിപ്പിക്കയാണ് ഫോർ സെയിൽ എന്ന ചിത്രം.അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്ന് ചിത്രം ബോധ്യപെടുത്തും.പരസ്യ കമ്പനികളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ വികാസം.ലോകം തന്നെ വലിയൊരു സൂപ്പർ മാർക്കറ്റായി ചിത്രം അവതരിപ്പിക്കുന്നു.ഇവിടെ എല്ലാം വിൽപ്പനയ്ക്കാണ്.അറിഞ്ഞോ അറിയാതെയോ വിൽപ്പന ചരക്കാകുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥാ സഞ്ചാരം.കുടുംബത്തിലെ താളം തെറ്റുമ്പോൾ അവിടുത്തെ പെണ്‍കുട്ടികൾക്കുണ്ടാകുന്ന അരക്ഷിതാവസ്ഥ
തിരിച്ചറിയേണ്ടുന്ന മാതാപിതാക്കൾ അതൊന്നും ശ്രദ്ധിക്കാതെ വഴിതെറ്റി നടക്കുമ്പോൾ പെണ്‍കുട്ടികൾക്കുണ്ടാകുന്ന ദുരന്തം തീവ്രതയോടെ അവതരിപ്പിക്കയാണ് ഫോർ സെയിൽ ചിത്രം.

നിർമ്മാണം: 
റിലീസ് തിയ്യതി: 
Friday, 25 October, 2013

കടവേലിൽ ഫിലിംസിന്റെ ബാനറിൽ ആന്റോ കടവേലിൽ നിർമ്മിച്ച്‌ സതീഷ്‌ അനന്തപുരി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോർ സെയിൽ.സ്ത്രീകൾ മദ്യപാനത്തിന് അടിമകളാകുന്നതും മക്കൾ
വിൽപ്പനച്ചരക്കുകളാകുന്നതും ചിത്രം അവതരിപ്പിക്കുന്നു.

R-fDdxfdlkE