പറയാതെ പറയാതെ

പറയാതെ പറയാതെ
എൻ മൗനം ഗാനമായി
പൊഴിയാതെ ഒഴിയാതെ
എൻ ദാഹം മേഘമായി
ഓർമ്മയൊഴുകും കരയിലാരെ
കാത്തു വെറുതേ നിലാവേ
രാത്രിമലരായി
പോയ ഋതുവിൻ പാതയരികിൽ
കാറ്റിലാടീ വിലോലം ഓർത്ത വരികൾ
പറയാതെ പറയാതെ
എൻ മൗനം ഗാനമായി
പൊഴിയാതെ ഒഴിയാതെ
എൻ ദാഹം മേഘമായി
രാരരാര രാരരാര രാരരാര

നിറയാതേതോ പുഴ പോലെ
മാഞ്ഞൊരാ കാലമേ
ഒരു മൂകരാവിലൂടെ..
താനേ മറന്നപോലെ
ഈ വഴി വന്നൊരു തെന്നലേ
മാഞ്ഞ നിനവിൻ ..മാഞ്ഞ നിനവിൻ
ജാലകങ്ങൾ..
വീണ്ടും അതിലോലമായി നീ തലോടി
ഞാനുണർന്നു ദാഹവിവശം
സാഗരംപോൽ നിലാവിൽ പാടി നിന്നു

പറയാതെ പറയാതെ
എൻ മൗനം ഗാനമായി
പൊഴിയാതെ ഒഴിയാതെ
എൻ ദാഹം മേഘമായി
ഓർമ്മയൊഴുകും കരയിലാരെ
കാത്തു വെറുതെ നിലാവേ
രാത്രിമലരായി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
parayathe parayathe(rasputtin malayalam movie)