മഞ്ഞായ്‌ പെയ്ത നിന്നെ

ഓ.. ഓഹോ
മഞ്ഞായ്‌ പെയ്ത നിന്നെ കാറ്റാൽ തൊടുന്ന നേരം
എങ്ങോ മേയും പാട്ടായ് പറന്നൂ...
തെന്നൽ ചാഞ്ഞ കൊമ്പിൽ താളം പകർന്ന പൂവേ..
നിന്നെ ചുറ്റും വണ്ടായ് പറന്നൂ..
നിറസന്ധ്യ നെയ്ത നിൻ മിഴിയിലേ
നിലാ വിടരും വനിയിൽ
മഴ പെയ്തു തോർന്നൊരെൻ
കനവിലെ നിറം പകരാൻ അറിയാതൊരു നാൾ

ഞാൻ പാടും പാട്ടിലെ തീമിന്നൽ ചൂടിലും
പൊൻ മേഘക്കൂട്ടിലായ്
നീ മിന്നും താരമായ്
പൂന്തിങ്കൾ ചാർത്തിലെ
മുത്തോലും മുത്തുമായ്
കണ്‍കോണിൽ കാത്തു ഞാൻ
എന്നോമൽ ചന്ദ്രികേ...

ആ...ആ
പൊൻ വെയിൽത്തുമ്പിൽ കോടികൾ തുന്നും
മാരിവില്ലേഴഴകായ്
നീയെൻ മുന്നിൽ നേർത്തൊരു രാവിൻ
ചിറകു തലോടും.. ഈ മണിത്തിങ്കളായി നീ
ചിരിത്തുമ്പ പൂത്ത നിൻ
കവിളിലെ.. സുഖം അറിയും നിമിഷം
കുളിർകാറ്റു നൂൽക്കുമെൻ
കരളിലെ... സ്വനം നുകരാൻ വരുമോ ഇനിയും

ഞാൻ പാടും പാട്ടിലെ.. തീമിന്നൽ ചൂടിലും
പൊൻമേഘക്കൂട്ടിലായ്
നീ മിന്നും താരമായ്
പൂന്തിങ്കൾ ചാർത്തിലെ
മുത്തോലും മുത്തുമായ്
കണ്‍കോണിൽ കാത്തു ഞാൻ
എന്നോമൽ ചന്ദ്രികേ... (2)
ആ....ആ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
manjay peytha ninne

Additional Info

അനുബന്ധവർത്തമാനം