ഉൾക്കണ്ണിൽ വിങ്ങൽ

ആ ..ആ...
ഉൾക്കണ്ണിൽ വിങ്ങൽ മാത്രം
ഉൾ‌ത്താരിൽ മൗനം മാത്രം
ഈ നെഞ്ചിൽ തീരാനോവിൻ നാളമായ്
എരിയും തീനാളം പോലെ
തളരുന്നെൻ പ്രാണൻ പോലെ..
പെയ്യാതെ നിൽക്കുന്നേതോ രാത്രികൾ...
താതൻ കൈയ്യിൽ മിന്നും മിന്നൽമുത്തേ
നീ ഇന്നെൻ മാറിൽ ചായും... മലരമ്പിളി
ആരിരോ...പൂമിഴി ചാര്..ആരാരോ...എൻ മുകിലുറങ്ങ്
വേനൽക്കാറ്റിൻ ചൂടിൽ എന്നുള്ളം പൊള്ളും നേരം
നീ ഇന്നെൻ നെഞ്ചിൽ ചാഞ്ഞുറങ്ങ്
ആ...ആ..

പകലുകളിൽ.. ഇരുളിൻ കാണാനിഴൽ
ഇന്ന് ദൂരേ അലിവിൻ തീരങ്ങളും
മഴമെനയും കഥയിൽ പോലും
നിറനോവിൻ താരാട്ടും താളങ്ങളും
എല്ലാമെല്ലാം കാതിൽ മെല്ലെ ചൊല്ലാം
കൺപീലിത്തുമ്പിൽ മിന്നും കനവുറങ്ങിയോ
ആരിരോ.. പൂമിഴി ചാര്..ആരാരോഎൻ മുകിലുറങ്ങ്
വേനൽക്കാറ്റിൻ ചൂടിൽ എന്നുള്ളം പൊള്ളും നേരം
നീ ഇന്നെൻ നെഞ്ചിൽ ചാഞ്ഞുറങ്ങ്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
ulkkannil vingal