നീർമിഴിയിൽ പെയ്തൊഴിയാൻ

നീർമിഴിയിൽ പെയ്തൊഴിയാൻ
തളിർമഴ പൊഴിയുകയായ്...
സാന്ത്വനമാം സന്ധ്യകളിൽ പകൽക്കിളി തളരുകയായ്
നിറയുമേതോ വിരഹമേ
അരികെ നീയെൻ നിനവുകളിൽ
മറയും മാത്രയിൽ നിൻ ഓർമ്മകൾ
ഒരു കടലലയിളകിയപോൽ
ഓ ..ഓ ..ഓ... ഓ ..ഓ ..ഓ...
നീർമിഴിയിൽ പെയ്തൊഴിയാൻ
തളിർമഴ പൊഴിയുകയായ്...
സാന്ത്വനമാം സന്ധ്യകളിൽ പകൽക്കിളി തളരുകയായ്

ഇരുൾപ്പരപ്പിൻ വഴിയിലെ സ്വയം മറന്നൊരു നിമിഷമേ
അകലെയാണോ വഴിമറന്നോ
അനുപദമെന്റെയുള്ളിൽ വന്നുചേരൂ..
സാന്ദ്രമാം പകൽമഴയിൽ പൊഴിഞ്ഞപോലെ
നിറയുമേതോ.. വിരഹമേ
അരികെ നീയെൻ നിനവുകളിൽ
മറയും മാത്രയിൽ നിൻ ഓർമ്മകൾ
ഒരു കടലലയിളകിയപോൽ...
ഓ ..ഓ ..ഓ... ഓ ..ഓ ..ഓ...
ആ ....ഓ ..ഓ ..ഓ... ഓ ..ഓ ..ഓ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neermizhiyil peythozhiyan

Additional Info

അനുബന്ധവർത്തമാനം