പകലകന്നു ദൂരെ

പകലകന്നു ദൂരെ
നിഴലലഞ്ഞു  താഴെ
വിജനതീരം വിവശമേതോ 
തിരയെ തേടുന്നുവോ..
ഇരുവഴി പിരിയുന്നിവിടെ ഇരുളും വെയിലും 
പലവഴി  ചിതറുന്നിവിടെ മലരും മണവും
പകലകന്നു ദൂരെ
നിഴലലഞ്ഞു  താഴെ

മഞ്ഞണിയും വിഷാദാര്‍ദ്രമേതോ
കുഞ്ഞിലകള്‍ പിന്നില്‍ വീഴുന്നെ ..
എന്നരികില്‍ ആരോ വന്ന പോലെ
ഒന്നുലഞ്ഞു നിശാദീപ നാളം
കളിചിരിയോഴിയാ കടലേ
തളിരുകള്‍ കരിയാ വഴിയേ
ഇരുളിലോ മറവിലോ ശലഭമായി നീ പോയീ
നിന്‍ സുഗന്ധം തിരഞ്ഞെന്ന പോലെ
എന്‍  കിളിയോ ..
ഇതളുകള്‍ കൊഴിയും കനവോ
പറയുവാന്‍ കഴിയുമോ ഉയിരിലാറും  താപം 
ഇരുവഴി പിരിയുന്നിവിടെ ഇരുളും വെയിലും 
പലവഴി  ചിതറുന്നിവിടെ മലരും മണവും

പകലകന്നു ദൂരെ
ഇരുവഴി പിരിയുന്നിവിടെ ഇരുളും വെയിലും
നിഴലലഞ്ഞു  താഴെ
പലവഴി  ചിതറുന്നിവിടെ മലരും മണവും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
pakalakannu doore

Additional Info

Year: 
2012

അനുബന്ധവർത്തമാനം