മാന്യമഹാജനങ്ങളെ

മാന്യമഹാജനങ്ങളെ മാന്യതാ മൂടുപടം മാറ്റണേ
യൗവനകാലമതി മധുരമേ
ഉന്മാദലഹരിയിലാറാടണേ
ഹോ ഈരേഴു പതിനാലു ലോകത്തു നമുക്കിന്നു വെന്നിക്കൊടി പാറിക്കേണം
മാനത്തെ താരകങ്ങൾ നാണിച്ചു തല താഴ്ത്തും
മലർവാടി കൂട്ടം നാം
(മാന്യമഹാജനങ്ങളെ..)

പോയകാല ചരിതങ്ങളെ മറന്നു കൊണ്ടു നിങ്ങൾ
ഉപദേശങ്ങൾ ചൊരിയേണ്ട വേണ്ടാ
ഉപരിപഠനവും ഉപജീവന മാർഗ്ഗവും ഈ അസുലഭ
ഞൊടിയിതിൽ വേണ്ട വേണ്ട
വേണോ പരമാനന്ദം വേണോ നല്ല സംഗീതം
വേണോ പുതിയ മേടുകൾ
അണിയേണം പുതുതീരങ്ങൾ
തന്താനനേ..തന്താനനേ
(മാന്യമഹാജനങ്ങളെ..)

ആദർശവാദങ്ങളെല്ലാം ഈ ജീവിത ഭാരത്തിനു
ഭാരം കൂട്ടുമിനിയതു വേണ്ട
പുസ്തകത്താളുകളിലെ ലിഖിത നിയമങ്ങളെ
വാരിപ്പുണർന്നിനിയുറങ്ങേണ്ട
വേണം പരമാനന്ദം
വേണം നല്ല സംഗീതം
വേണം പുതിയ മേടുകൾ
അണയണം പുതിയ തീരങ്ങൾ
(മാന്യമഹാജനങ്ങളെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manya mahajanangale

Additional Info

Year: 
2010

അനുബന്ധവർത്തമാനം