ലവൻ കശ്മലൻ

മാന്യമഹാ ജനങ്ങളെ
ഗ്രാമത്തിന്റെ നന്മക്കു വേണ്ടി ഞങ്ങൾ അവതരിപ്പിക്കുന്ന ഗാനം
ലവൻ കശ്മലൻ
കാരുണ്യം തൊട്ടു തീണ്ടാത്തവൻ
കാപട്യം മാത്രമേ കൈമുതൽ
നേരും നെറിയും നന്മയും എന്തെന്നറിയാത്തൊരു നിർഗ്ഗുണൻ
നേരറിയാത്തൊരേ നുര പൊങ്ങും വിഷജലമാണവൻ
അവൻ അവൻ അവൻ അവനാരാണവൻ
ലവൻ ലവൻ കശ്മലൻ
ലവൻ ലവൻ കശ്മലൻ
ലവൻ ലവൻ കശ്മലൻ
ലവൻ ലവൻ കശ്മലൻ
(കാരുണ്യം..)

അഴിമതിയുടെ കോട്ടയിൽ ഒത്തിരി മായവുമായങ്ങു
ഇരിപ്പുറപ്പിച്ച കാലനവൻ
അത്രയ്ക്കും നീചനാണവൻ
അതിമോഹം തലയ്കകത്തങ്ങുറഞ്ഞു കൂടി
തകർന്നു പോയൊരു മ്ലേച്ഛൻ മ്ലേച്ഛൻ
ഈ നാടിൻ കളങ്കവും ഈ മണ്ണിൻ ശാപവും (2)
നീയാണു നീയാണു നീയാണു 
നീയാണ് ബേബി
ലവനാണു ലവനാണു ലവനാണു
ലവൻ ലവൻ കശ്മലൻ
ലവൻ ലവൻ കശ്മലൻ
ലവൻ ലവൻ കശ്മലൻ
ലവൻ ലവൻ കശ്മലൻ

നിലാവിന്റെ വെട്ടമില്ലാ രാത്രി നിൻ തനിനിറം പുറത്തായി
ആയി ആയി ആയി ആയി ആയി
ഇനിയൊരു പിഴ ചെയ്യുവാൻ 
തുനിയുകില്ല തുനിയിക്കില്ലിനി ഞങ്ങൾ
ഞങ്ങൾ ഞങ്ങൾ
ഗ്രാമത്തിൻ നിവേദനം ശവമഞ്ചം പുൽകൂ നീ (2)
മരണത്തിൻ മഞ്ചലിലേറി പോ നീ (2)
നേരും നെറിയും നന്മയും എന്തെന്നറിയാത്തൊരു നിർഗ്ഗുണൻ
നേരറിയാത്തൊരേ നുര പൊങ്ങും വിഷജലമാണവൻ
അവൻ അവൻ അവൻ അവൻ
അവൻ കശ്മലൻ
ലവൻ ലവൻ കശ്മലൻ
ലവൻ ലവൻ കശ്മലൻ
ലവൻ ലവൻ കശ്മലൻ
ലവൻ ലവൻ കശ്മലൻ
(കാരുണ്യം..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
4
Average: 4 (1 vote)
Lavan Kashmalan

Additional Info

Year: 
2010

അനുബന്ധവർത്തമാനം