തനനനന പെണ്ണേ

തനനനന പെണ്ണേ... കരിമഷിതൻ കണ്ണേ
ഒരു പെരുനാൾ ചന്തം.. ഒഴുകിയിതാ വന്നേ
ഒരു ലാത്തിരി പോലെ ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാന്റടി മേളം.. തിരി നീട്ടിയോ നെഞ്ചിൽ
ഒരു നോക്കു തരാമോ.. നറു വാക്കു തരാമോ
ഒരു പാട്ടിൻ കൂടെ ചെറുചോടു വച്ചു ചാരെ വാ നീ
തനനനന പെണ്ണേ.. കരിമഷിതൻ കണ്ണേ
ഒരു പെരുനാൾ ചന്തം.. ഒഴുകിയിതാ വന്നേ

പ്രിയ ശലമോന്റെ ഗീതം പോലെ
എന്റെ ഇടനെഞ്ചം മൂളുന്നുണ്ടേ ..
ഒരു ശോശന്നപ്പെണ്ണിനായേ ..
അവളതു കാതിൽ കേൾക്കുന്നുണ്ടോ....
തകിലിൻ താളമേകുന്നേ.. ചുവടിൻ വേഗമേറുന്നേ
കരളിൽ മോഹമാളുന്നേ മധുരം നീ നുകരുന്നേ
സിരയിൽ തീ പറക്കുന്നേ മൊഴിയിൽ തേൻ മണക്കുന്നേ
പലരും കൂടെയെത്തുന്നേ പെരുനാൾ മേളമേറുന്നേ

ഒരു ലാത്തിരി പോലെ.. ചിരി പൂത്തുവോ കണ്ണിൽ
ഒരു ബാന്റടി മേളം.. തിരി നീട്ടിയോ നെഞ്ചിൽ
ഒരു നോക്കു തരാമോ.. നറു വാക്കു തരാമോ
ഒരു പാട്ടിൻ കൂടെ ചെറുചോടുവച്ച് ചാരെ വാ നീ
തനനനന പെണ്ണേ കരിമഷിതൻ കണ്ണേ
ഒരു പെരുനാൾ ചന്തം.. ഒഴുകിയിതാ വന്നേ

* Lyrics provided here are for public reference only. Copying and posting lyrics from M3db to other similar websites is strictly prohibited. Lyrics are subject to copyright @ M3DB.COM

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thananana Penne

Additional Info

Year: 
2019

അനുബന്ധവർത്തമാനം