ചെമ്പട പട

അതിവിരുതനുമടി പതറണ കിടിലൻ കള്ളൊരു തുള്ളി
അകത്തായാലീ ഭൂമി തകൃതത്തകൃതത്തെയ്
കഞ്ചാവൊരു പുകയുണ്ടേൽ തല കിറുകിറു പെരുകുമ്പം
മറുകണ്ടം ചാടിക്കളി പിരി മുറുകുമ്പം

ചെമ്പട പട ശിങ്കാരിക്കൊരു ചുവടു വെക്കട ചങ്ങാതീ
ആണ്ടിപ്പാണ്ടി തകിലടിക്കണ് താങ്ക് തക്കട പഞ്ചാരീ
ഹോയ് … ഹൊ-ഹോയ് … (ചെമ്പട പട)
കതിരു നിക്കുമ്പം പതിരു കൊയ്യണ കറുകറുത്തൊരു കാന്താരീ
കൊയ്ത്തുപാട്ടിനു താളം വേണ്ടെടി കുണുകുണുങ്ങണ പെണ്ണാളേ
ആ … ആ … ഹെ … ഹേയ് … (കതിരു നിക്കുമ്പം)

അടിപിടി തട വടി തല്ല് കടകം മറുകടകം
നേരോതിരവും ചെന്നിക്കടി നാഭിക്കുത്ത്!
അടപതിയൻ ആനയിടൻ മുതലയിടൻ മുക്കൂട്ട്
കൊടുവേലി കുറുന്തോട്ടി നവരക്കിഴിയും…

കള്ളനു ചുടുകഞ്ഞി വെക്കണ മൂത്ത കള്ളനിതാരാണ്ടാ
വടി ചുഴറ്റുമ്പം നടുവൊടിയണ വിവരംകെട്ടവനാരാണ്ടാ
ഹെയ് … ഹെയ് … (കള്ളനു ചുടു-)
പടക്കുതിരയ്ക്ക് പടക്കം പൊട്ടുമ്പം പകച്ചു നിൽപ്പതുമില്ലെടാ
വിളഞ്ഞ കണ്ടത്തിൽ വെള്ളം വേണ്ടട വാക്കിലെന്തിനു വീമ്പെടാ — ഡേയ് (പടക്കുതിരയ്ക്ക്)

നെല്ലൊരു മണി കാക്ക കൊത്തുമ്പം കോഴിപ്പൂവനു കണ്ടൂടാ
കോഴി ചിക്കിപ്പറത്തിപ്പെറുക്കണ് കാക്കക്കള്ളിക്കും കണ്ടൂടാ
ഹ്ഹഹ … ഹൂ … (ഓ നെല്ലൊരു മണി)
വമ്പനെന്തിനു കൊമ്പെടാ ഇടനെഞ്ചിലിത്തിരി കാമ്പുണ്ടേൽ
കണ്ടു കണ്ടു കിടുങ്ങി നിക്കണ കൊമ്പനാണേ ഇതമ്പമ്പോ (വമ്പനെന്തിനു)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Chempada Pada

Additional Info

Year: 
2005

അനുബന്ധവർത്തമാനം