മുറ്റത്തെത്തും തെന്നലേ
മുറ്റത്തെത്തും തെന്നലേ മൊട്ടിട്ടെന്നോ ചെമ്പകം
അവളെൻ കളിത്തോഴി അഴകാം കളിത്തോഴീ
തൊട്ടാല്‍പ്പൂക്കും ചില്ലമേൽ പൊന്നായ് മിന്നും പൂവുകൾ
അവളെൻ പ്രിയതോഴീ (മുറ്റത്തെത്തും...)
കാർത്തികയിൽ നെയ്ത്തിരിയായ് പൂത്തു നിൽക്കും കൽ വിളക്കേ
നിന്നേ തൊഴുതു നിന്നൂ നെഞ്ചിൽ കിളി പിടഞ്ഞൂ
കണ്ണിറുക്കിയ താരകൾ ചൊല്ലണ്
പൊന്നിനൊത്തൊരു പെണ്ണാണ്
കൊന്നമലരാൽ കോടിയുടുത്തൊരു
മേടനിലാവാണ്
താമരപ്പൂവിന്റെയിതളാണ്
ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ (മുറ്റത്തെത്തും...)
വെണ്മുകിലിൻ താഴ്വരയിൽ വെണ്ണിലവേ നീ മറഞ്ഞു
എന്നും കാത്തിരുന്നു നിന്നെയോർത്തിരുന്നു
പാതി ചാരിയ വാതില്‍പ്പഴുതിലെ
രാവിളക്കിന്നൊളിയല്ലേ
മഞ്ഞുകൂടിന്നുള്ളിലൊളിച്ചൊരു
മാമ്പൂ മലരല്ലേ
പാട്ടിനു തംബുരു ശ്രുതിയല്ലേ
ഇവളെൻ കളിത്തോഴീ അഴകാം കളിത്തോഴീ (മുറ്റത്തെത്തും...)
----------------------------------------------------------------------------------