മാനത്തെ കനവിന്റെ
മാനത്തെ കനവിന്റെ പൂപ്പന്തൽ തീർത്തിടാം
നീ വരുമോ
മുല്ലപ്പൂ കോർത്തൊരു മാലയും ചാർത്തിടാം
നിൻ മാറിൽ ഞാൻ
എന്നെന്നും നിന്റേതല്ലേ അരികിൽ ഞാൻ നിഴലായില്ലേ
പ്രണയത്തിൻ മധുരം നുകരാൻ
തേരിലേറി ദൂരെ കൂടണയാം
മാനത്തെ കനവിന്റെ പൂപ്പന്തൽ തീർത്തിടാം
നീ വരുമോ
മുല്ലപ്പൂ കോർത്തൊരു മാലയും ചാർത്തിടാം
നിൻ മാറിൽ ഞാൻ
പാടാത്തൊരീണമേ കേൾക്കാത്ത രാഗമേ
മീട്ടാം ഞാൻ നിൻ തന്ത്രികൾ (2)
തരളമാം നിന്റെ ശ്രുതി കേൾക്കെ ഞാനൊരു
സ്വര ഗംഗയായി ഒഴുകും
സ്വർഗ്ഗത്തിൻ സംഗീതം വിണ്ണാകെ ചൊരിയുമ്പോൾ
മലരായി മധുവായി തമ്മിൽ നാമലിയും
മാനത്തെ കനവിന്റെ പൂപ്പന്തൽ തീർത്തിടാം
നീ വരുമോ
മുല്ലപ്പൂ കോർത്തൊരു മാലയും ചാർത്തിടാം
നിൻ മാറിൽ ഞാൻ
അനുരാഗ തേൻ കണം നിൻ നെഞ്ചിൽ നിറയുമ്പോൾ
ചോരനായി ഞാനണയും (2)
പൂമെത്ത വിരിച്ചു ഞാൻ ആരോരുമറിയാതെ
രാവോളം കാത്തിരിക്കും
കരളാകെ പ്രേമത്തിൻ പൂക്കാലം വിരിയുമ്പോൾ
പൂമഞ്ഞിൻ കണമായി തമ്മിൽ നാമലിയും
(മാനത്തെ കനവിന്റെ)