എട്ടുവട്ടക്കെട്ടും കെട്ടി

എട്ടുവട്ടക്കെട്ടും കെട്ടി പറന്നു ചാടണൊരഭ്യാസി
കുന്തമുനയും വാളും പരിചയുമൊന്നുമില്ലാത്തഭ്യാസി
വട്ടം തിരിഞ്ഞ് തട്ടിയെറിഞ്ഞ്  വട്ടക്കാലില്‍ തുള്ളിത്തിരിഞ്ഞ്
എതിരെ വരും എതിരികളെ ഓതിരകടകം കെട്ടി വരിഞ്ഞ്
തട്ടൊന്നു തട്ട് ഹാ വെട്ടൊന്നു വെട്ട്
വീണാലും വീഴില്ല എല്ലാമൊരുതരമഭ്യാസം
കണ്ടാലും കാണില്ല കണ്ടുപിടിയ്ക്കാന്‍ പറ്റില്ല

എട്ടുവട്ടക്കെട്ടും കെട്ടി പറന്നു ചാടണൊരഭ്യാസി
കുന്തമുനയും വാളും പരിചയുമൊന്നുമില്ലാത്തഭ്യാസി...

ചിറകറ്റ പക്ഷിയ്ക്ക് ചിറകുള്ള പിന്‍പാട്ടായ്... കൂടെ... പാടും ...
കടുന്തുടി കാർത്തുമ്പീ കിന്നരിച്ചു പാറുമ്പോൾ ... കൂടെ.... പാറും ...
ഹോയ് പുല്ലാങ്കൊടിത്തുമ്പത്തെ തൂമഞ്ഞായ്
ഉദിയ്ക്കുന്ന സൂര്യന്നായ് കൈനീട്ടും
കാറ്റിന്റെ താരാട്ടില്‍ ചാഞ്ചാടും
ഹോയ് നോട്ടമുള്ളതൊക്കെ നോട്ടമിട്ടേ വെയ്ക്കാം
ഹായ് ചന്തമുള്ളതൊക്കെ സ്വന്തമാക്കാമെന്നും
എട്ടുവട്ടക്കെട്ടും കെട്ടി പറന്നു ചാടണൊരഭ്യാസി
കുന്തമുനയും വാളും പരിചയുമൊന്നുമില്ലാത്തഭ്യാസി...

കയ്യിലുള്ള സാമ്രാജ്യം കൈവെടിഞ്ഞ രാജാവേ.. പോണൂ.. ദൂരേപോണൂ
ഹേയ് പട്ടണത്തിനാകാശം വെട്ടി വെട്ടിപ്പിടിയ്ക്കാന്.. പോണൂ.. ദൂരേപോണൂ
ഹേയ് കച്ച കെട്ടിനില്‍ക്കുമീ രാജാവ്...
പച്ചപ്പച്ച മനസ്സുള്ള രാജാവ്...
തങ്കമായ തങ്കമീ രാജാവ്‌....

ഓ കീഴടങ്ങുകില്ലയാര്‍ക്കുമാര്‍ക്കും എന്നാല്‍
ഓ നന്മകള്‍ക്കു കൈവണങ്ങുമെന്നും എന്നും
തര ദാരെദാരെദാരെദാരേദാരേദാരേയ്...തന്തരദാനന്നതനന്നതാനന്നതന്നന്നദാരേതാനേയ്....

എട്ടുവട്ടക്കെട്ടും കെട്ടി പറന്നു ചാടണൊരഭ്യാസി
കുന്തമുനയും വാളും പരിചയുമൊന്നുമില്ലാത്തഭ്യാസി
വട്ടം തിരിഞ്ഞ് തട്ടിയെറിഞ്ഞ്  വട്ടക്കാലില്‍ തുള്ളിത്തിരിഞ്ഞ്
എതിരെ വരും എതിരികളെ ഓതിരകടകം കെട്ടി വരിഞ്ഞ്
തട്ടൊന്നു തട്ട് ഹാ വെട്ടൊന്നു വെട്ട്
വീണാലും വീഴില്ല എല്ലാമൊരുതരമഭ്യാസം
കണ്ടാലും കാണില്ല കണ്ടുപിടിയ്ക്കാന്‍ പറ്റില്ല
എട്ടുവട്ടക്കെട്ടും കെട്ടി പറന്നു ചാടണൊരഭ്യാസി
കുന്തമുനയും വാളും പരിചയുമൊന്നുമില്ലാത്തഭ്യാസി...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ettuvattakkettum ketti

Additional Info

Year: 
2006