മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം

മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ
കാലത്തെ കണ്ടു കൊതിച്ചെന്റെ മന്ദാരം ഒ ഓ ഒ
നീല മച്ചുള്ള കൂടാരം നീലിപ്പെണ്ണിന്റെ കൊട്ടാരം
ഏറെ മോഹിച്ചുവല്ലോ നീയും ഞാനും നെയ്യാമ്പലേ
മാനത്തെ വെള്ളി വിതാനിച്ച കൊട്ടാരം ഒ ഓ ഒ
കാലത്തെ കണ്ടു കൊതിച്ചെന്റെ മന്ദാരം ഒ ഓ ഒ 

സിന്ദൂര സന്ധ്യ മറഞ്ഞേ ചന്തമൊരുങ്ങുന്നേ
മാറില്‍ ചന്ദനം തൂകുന്നേ….
കല്യാണിമുല്ല കിനാവിൽ കണ്ണു തുറക്കുന്നേ
മെല്ലെ കോടിയുടുക്കുന്നേ….
ഓടി വന്ന മഴമുകിലേ ദൂരെ ദൂരെ മറയേണേ
മേഘമേ നീ വന്നു മൂടല്ലെ വിണ്ണിൻ പൊൻകിണ്ണം 

മഞ്ഞുള്ള നെഞ്ചിലെ മേട്ടിൽ തെന്നലിറങ്ങുന്നേ
ഈറൻ ചാമരം വീശുന്നേ….
മുത്തുള്ള നൂലുകളെങ്ങും പന്തലൊരുക്കുന്നേ
നീളെ തൊങ്ങലു തുന്നുന്നേ….
തേനണിഞ്ഞ മനമുകുളം തന്നത്താനെ മൊഴിയുന്നേ
പുള്ളിമാനേ നീയൊരുങ്ങീലേ പണ്ടേ പണ്ടേനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe Velli

Additional Info

അനുബന്ധവർത്തമാനം