നേര് പറയണം(2)

നേര് പറയണം നേരേ പറയണം- 
നേരും നെറിയുമില്ലാത്ത കാലം 
പച്ചവെള്ളത്തിലും ഭ്രാന്ത് കലക്കുന്ന-
കച്ചവടത്തിന്റെ നഞ്ചുകാലം....(2)
ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ....
ആരിരോ....... .ഏരിരാരോ
തിന്തകം.........തിന്തകം......തിന്തകം......തിന്തകം....
തെയ്യകം തിന്തകം താ......

കള്ളപ്പണവും മരുന്നും മരങ്ങളും- 
കൊല്ലും കൊലയും നടത്തും കാലം....
തന്ത്രിയും മന്ത്രിയും കുന്തം വിഴുങ്ങുന്ന-
തന്തയില്ലാത്ത തെറിച്ച കാലം.....(2)
ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ....
ആരിരോ....... .ഏരിരാരോ
തിന്തകം.........തിന്തകം......തിന്തകം......തിന്തകം....
തെയ്യകം തിന്തകം താ......

കുഞ്ഞിനും മുത്തിയ്ക്കും ഒറ്റയ്ക്കിരിക്കുവാൻ-
നെഞ്ച് പിടയും പിഴച്ച കാലം....(2)
അങ്ങേലുമിങ്ങേലും ചുമ്മാതലമ്പുന്ന-
ചങ്ങാത്തമില്ലാത്ത ചീഞ്ഞകാലം......
ഓരടി ഈരടി വായെന്റെ മക്കളേ...
കോരിക്കളയിൻ വിഴുപ്പുകളേ....(2)
നാണക്കേടില്ലാതെ..മാനക്കേടില്ലാതെ...(2)
നാളെയിലേക്ക് നടന്ന് നീങ്ങിൻ ....(2)
ഏരിരോ.... ഏരിരോ......ഏരിരോ......ഏരിരോ....
ആരിരോ....... .ഏരിരാരോ
തിന്തകം.........തിന്തകം......തിന്തകം......തിന്തകം....
തെയ്യകം തിന്തകം താ......

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
neru parayanam

Additional Info

Year: 
2006

അനുബന്ധവർത്തമാനം