ഡി വിനയചന്ദ്രൻ
1946 മെയ് 16 ആം തിയതി കൊല്ലം പടിഞ്ഞാറെ കല്ലടയിലാണ് ഡി. വിനയചന്ദ്രന്റെ ജനിച്ചത്.
ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിയിരുന്ന വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്.
എണ്‍പതുകളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. പ്രണയത്തിന്റെ ഋതുഭേദങ്ങളെ ഇത്രയും സൂക്ഷ്മമായി ആവിഷ്‌കരിച്ചിട്ടുള്ള മലയാളകവികൾ വിരളമാണ്. അതുപോലെ അദ്ദേഹത്തിന്റെ ഓരോ യാത്രകളും വ്യത്യസ്ത അനുഭവങ്ങളുടെ പശ്ചാതലത്തില്‍ കവിതകളാക്കി ആവിഷ്കരിക്കുന്നതില്‍ വളരെ സമര്‍ത്ഥനുമായിരുന്നു.
ചങ്ങമ്പുഴയ്ക്കു ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രണയകവിതകൾ എഴുതിയിട്ടുള്ള ഇദ്ദേഹത്തിന്റെ കവിതകളില്‍ പ്രണയവും രതിയും തുറന്നുകാട്ടുന്ന ദാര്‍ശികത കാണാം.
നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹാരത്തിന് 1992 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം/ചങ്ങമ്പുഴ പുരസ്ക്കാരം/2006 ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്ക്കാരം/റഷ്യന്‍ സാംസ്കാരിക കേന്ദ്രത്തിന്റെ സെര്‍ഗെയ് യെസിനിന്‍ അവാര്‍ഡ് എന്നിങ്ങനെയുള്ള പുരസ്‌കാരങ്ങൾക്ക് അദ്ദേഹം അര്‍ഹനായിരുന്നു.
1994 ൽ വി രാജകൃഷ്ണൻ സംവിധാനം നിർവഹിച്ച ശ്രാദ്ധം എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 ബ്ലസി സംവിധാനം നിർവഹിച്ച പളുങ്ക് എന്ന ചിത്രത്തിലെ 'നേര് പറയണം നേരേ പറയണം' എന്ന ഗാനത്തിന്റെ രചന നിർവഹിച്ചിട്ടുള്ളത് ഇദ്ദേഹമാണ്.
അദ്ധ്യാപന രംഗത്ത് നിന്ന് വിരമിച്ചശേഷം കവിതകളിലൂടെയും നാടന്‍ പാട്ടുകളിലൂടെയുമെല്ലാം സാംസ്‌കാരിക കേരളത്തോട് സംവദിക്കുന്നതിനോടൊപ്പം കേരളത്തിന്റെ വിവിധ പ്രശ്‌നങ്ങളില്‍ ഇടപ്പെടുമായിരുന്ന ഒരു പച്ചമനുഷ്യനായിരുന്നു വിനയചന്ദ്രന്‍.
അവിവാഹിതനായിരുന്ന അദ്ദേഹം 2013 ഫെബ്രുവരി 11 ആം തിയതി ശ്വാസകോശ രോഗത്തെത്തുടർന്ന് തിരുവനന്തപുരത്തെ എസ്.കെ. ആശുപത്രിയിൽ വെച്ച് തന്റെ 67 ആം വയസ്സിൽ അന്തരിച്ചു.